പരിഭ്രാന്തിയിൽ യു എസ് പ്രവാസികൾ വീണ്ടും ഭീതി പരത്തി ആകാശത്ത് ചൈനീസ് ചാര ബലൂൺ...വെടിവെച്ചിട്ടാൽ പൊട്ടിത്തെറിക്കുമെന്ന റിപ്പോർട്ടുകൾ...ചാര ബലൂൺ കണ്ടെത്തിയതോടെ യുഎസ്–ചൈന ബന്ധത്തിലെ വിള്ളൽ കൂടുന്നു.

യുഎസിലെ മോണ്ടാനയിൽ ചൈനീസ് ചാരബലൂൺ കണ്ടെത്തിയതിനു പിന്നാലെ ലാറ്റിൻ അമേരിക്കയിലും ണ്ടാമത്തെ ചൈനീസ് ചാര ബലൂണ്‍ കണ്ടെത്തി. .അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനമായ പെന്റഗണാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതെത്തുടർന്ന് മലയാളികൾ ഉൾപ്പടെ അമേരിക്കയിൽ ഉള്ളവർ പരിഭ്രാന്തിയിലാണ്
ബലൂൺ വെടിവെച്ച് ഇടുന്നത് ഉൾപ്പെടെയുള്ള സാധ്യതകൾ യുഎസ് പരിഗണിക്കുന്നതായാണ് വിവരം. ചാര ബലൂൺ കണ്ടെത്തിയതോടെ യുഎസ്–ചൈന ബന്ധത്തിലെ വിള്ളൽ കൂടുന്നു.
ജനങ്ങളുടെ ജീവന് ഭീഷണിയാവും എന്നതിനെ തുടർന്ന് ബലൂൺ വെടിവെച്ചിടാനുള്ള തീരുമാനത്തിൽ നിന്ന് യുഎസ് പിന്മാറിയതായാണ് വിവരം. യുഎസിന്റെ വടക്കൻ മേഖലയ്ക്ക് മുകളിലായാണ് ചൈനീസ് ചാര ബലൂൺ കണ്ടെത്തിയത്. യുഎസ് നിയന്ത്രിത വ്യോമ മേഖലയ്ക്ക് പുറത്താണ് ഈ ചാര ബലൂൺ ഇപ്പോൾ നീങ്ങുന്നതിനാൽ ജനങ്ങൾക്ക് ഭീഷണിയല്ലെന്ന് പെന്റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാട്രിക് റൈഡർ പറഞ്ഞു.
സംഭവം ശ്രദ്ധയിൽപ്പെട്ട യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇതിനെ നേരിടുന്നതിനുള്ള സാധ്യതകൾ പ്രതിരോധ വിഭാഗവുമായി ചർച്ച ചെയ്തു. ബലൂണിന്റെ ചലനം നിരീക്ഷിക്കുകയാണ് ഇപ്പോൾ യുഎസ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ചൈനീസ് അധികൃതരും അറിയിച്ചു.
സിഎന്‍എന്‍ റിപ്പോര്‍ട്ടനുസരിച്ച്, പുതുതായി കണ്ടെത്തിയ ബലൂണ്‍ ഏത് രാജ്യത്തിന് മുകളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമല്ല.ഒരു ബലൂണ്‍ ലാറ്റിനമേരിക്കയിലേക്ക് കടക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടിട്ടുണ്ട്. ഇത് മറ്റൊരു ചൈനീസ് നിരീക്ഷണ ബലൂണാണെന്നാണ് വിലയിരുത്തുന്നത്.'പെന്റഗണ്‍ പ്രസ് സെക്രട്ടറി ബ്രിഗ് ജനറല്‍ പാട്രിക് റൈഡര്‍ പ്രസ്താവനയില്‍ പറഞ്ഞു.
യുഎസിന് മുകളില്‍ ഒരു നിരീക്ഷണ ബലൂണ്‍ കണ്ടെത്തിയെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് വീണ്ടും ചാര ബലൂണ്‍ കണ്ടെത്തിയിരിക്കുന്നത്.രാജ്യത്തുടനീളം ചാര ബലൂണുകള്‍ ട്രാക്ക് ചെയ്യുന്നുണ്ടെന്നും അടുത്ത കുറച്ച് ദിവസത്തേക്ക് ഇത് യുഎസ് വ്യോമാതിര്‍ത്തിയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒരു രാജ്യത്തിന്റേയും വ്യോമ മേഖലയിലോ ഭൂവിഭാഗത്തിലോ കടന്നു കയറി നിയമം ലംഘിക്കാൻ ചൈനക്ക് താത്പര്യം ഇല്ലെന്ന് ചൈനീസ് പ്രതിരോധ വക്താവ് മാവോ നിങ് പറഞ്ഞു. രാജ്യാന്തര നിയമങ്ങൾ കൃത്യമായി പാലിക്കുന്ന രാജ്യമാണ് ചൈനയെന്നും അദ്ദേഹം അവകാശപ്പെട്ടു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനയിൽ സന്ദർശം നടത്താനിരിക്കെയാണ് ചാര ബലൂൺ കണ്ടെത്തിയത്. കഴിഞ്ഞ വർഷം യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് നടത്തിയ ചർച്ചയുടെ തുടർച്ചയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ചൈനീസ് സന്ദർശനം നടക്കേണ്ടിയിരുന്നത് . എന്നാൽ മോണ്ടാനയിൽ ചൈനീസ് ചാരബലൂൺ കണ്ടെത്തിയതിനെ തുടർന്ന് യുഎസ്– ചൈന നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്ന സ്ഥിതിയാണ്. അതുകൊണ്ടു തന്നെ യുഎസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കൻ ബെയ്ജിങ് സന്ദർശനം മാറ്റിവച്ചു. വെള്ളിയാഴ്ച രാത്രി ചൈനയ്ക്കു പുറപ്പെടാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ചാരബലൂണ്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ആദ്യമായിട്ടായിരുന്നു യുഎസിലെ ഒരു ഉന്നത നേതാവ് ചൈന സന്ദർശിക്കാൻ ഒരുങ്ങുന്നത്.
യുഎസ് വ്യോമാതിർത്തി ചൈന ലംഘിച്ചതിനെ കുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ബലൂണ്‍ നശിപ്പിക്കരുതെന്നു നിർദേശം നൽകിയതായും വൈറ്റ് ഹൗസ് അറിയിച്ചു. 3 ബസുകളുടെ വലുപ്പം വരുന്ന ബലൂൺ വെടിവച്ചിടാൻ യുദ്ധവിമാനങ്ങൾ ഒരുക്കിയെങ്കിലും അവശിഷ്ടങ്ങൾ സുരക്ഷാപ്രശ്നമുണ്ടാക്കാമെന്നു സൈനിക ഉപദേഷ്ടാക്കൾ അറിയിച്ചതിനെ തുടർന്നാണ് പ്രസിഡന്റ് ജോ ബൈഡൻ അതു വേണ്ടെന്നു നിർദേശം നൽകിയത്.
ചാരബലൂൺ നിരീക്ഷിക്കുന്നത് തുടരുമെന്നും കുറച്ച് ദിവസത്തേക്ക് ഇതു യുഎസിനു മുകളിലുണ്ടായിരിക്കുമെന്നാണ് വിലയിരുത്തലെന്നും പെന്റഗണും അറിയിച്ചു. ബലൂൺ ഇപ്പോൾ വിമാനപാതകൾക്കും മുകളിൽ 80,000 മുതൽ ഒരു ലക്ഷം വരെ അടി ഉയരത്തിൽ സഞ്ചരിക്കുകയാണ്. യുഎസ് യുദ്ധവിമാനങ്ങൾ ഇതിനെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. മോണ്ടാനയിലെത്തുന്നതിനു മുൻപ് കാനഡയിലും ബലൂൺ കണ്ടിരുന്നതായി അവിടത്തെ പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. സൈനികമായി യുഎസിന് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് കാനഡയുമായി അതിർത്തി പങ്കിടുന്ന മോണ്ടാന സംസ്ഥാനം. 150 ഭൂഖണ്ഡാന്തര മിസൈൽ വിക്ഷേപണികൾ ഇവിടത്തെ മാൽമസ്ട്രോം എയർഫോഴ്സ് ബേസിലുണ്ട്.
https://www.facebook.com/Malayalivartha