ബജറ്റ് കഴിഞ്ഞതു മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ അസ്വസ്ഥനും രോഷാകുലനുമാണെന്ന് റിപ്പോർട്ട്.... മാധ്യമങ്ങൾ ഒറ്റക്കെട്ടായി തനിക്കും സർക്കാരിനുമെതിരെ നടത്തുന്ന പ്രചരണങ്ങളാണ് സാക്ഷാൽ പിണറായി വിജയന്ത അടി തെറ്റിച്ചിരിക്കുന്നത്.. മാധ്യമങ്ങളെ നേരിടാൻ താൻ നേരിട്ട് ഇറങ്ങുമെന്ന് മുഖ്യൻ...

മാധ്യമങ്ങൾക്കെതിരെ രംഗത്തിറങ്ങണമെന്ന മുഖ്യൻ്റെ ആവശ്യം പാർട്ടി തള്ളി. പിണറായി സർക്കാരിൻ്റെ വങ്കത്തങ്ങൾക്ക് പാർട്ടി അടുത്ത കാലത്തായി ഒട്ടും പിന്തുണ നൽകുന്നില്ല.മാധ്യമങ്ങളോടുള്ള വിരോധം നിമിത്തം ഇന്ധന സെസ് പോലും കുറയ്ക്കുന്ന കാര്യത്തിൽ പിണറായി മുഖം തിരിഞ്ഞു നിൽക്കുകയാണ്. സർക്കാരിനെതിരെ മാധ്യമങ്ങൾ ദ്രോഹ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും ഇത്രയും നഗ്നമായ ആക്രമണം ഇതാദ്യമായാണെന്നാണ് പിണറായിയുമായി ബന്ധപ്പെട്ടവർ പറയുന്നു.മുഖ്യമന്ത്രിയുടെ കലിപ്പ് കാരണം ആർക്കും അദ്ദേഹത്തെ കാണാൻ പോലും കഴിയുന്നില്ലെന്നാണ് വിശ്വസ്തർ പറയുന്നത്.
മാധ്യമങ്ങൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പോലും വെറുതെ വിടുന്നില്ലെന്ന് മനസിലാക്കിയപ്പോഴാണ് മുഖ്യമന്ത്രി നിശബ്ദം വിഷയത്തിൽ ഇടപെട്ടത്. ഉമ്മൻ ചാണ്ടിയുടെ വീട്ടുകാർക്ക് ഒരു തരത്തിലുള്ള വേദനയും ഉണ്ടാക്കാത്ത തരത്തിൽ അദ്ദേഹം ചാണ്ടി ഉമ്മനുമായി സംസാരിച്ച് മന്ത്രി വീണാ ജോർജിനെ വിഷയം ഏൽപ്പിച്ചു.
കെ ബി ഗണേഷ് കുമാറിനെതിരെ എൽഡിഎഫ് പാർലമെൻററി യോഗത്തിൽ മുഖ്യമന്ത്രി രോഷാകുലനായത് ഗണേഷിൻ്റെ മാധ്യമശ്രദ്ധ കണ്ടിട്ടാണ്. വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ എന്നായിരുന്നു പിണറായി വിജയൻ്റെ കുറ്റപ്പെടുത്തൽ. പത്തനാപുരത്തെ വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഗണേഷ് കുമാർ എൽഡിഎഫ് പാര്‍ലമെൻ്ററി പാര്‍ട്ടി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ ഗണേഷിൻ്റെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ സർക്കാറിനും മന്ത്രിമാർക്കുമെതിരെ ഗണേഷ് ഉന്നയിച്ച വിമർശനങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്നുമായിരുന്നു ഗണേഷിൻറെ വിമർശനം.
ഇതിനിടയിൽ ചൊവ്വാഴ്ച മുഖ്യമന്ത്രിയെയും സർക്കാരിനെയും ജല മന്ത്രി റോഷി അഗസ്റ്റിൻ പ്രതിസന്ധിയിലാക്കി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും സർക്കാരിനും മുഖ്യമന്ത്രിയുടെ മരുമകനുമെതിരെ രംഗത്തെത്തിയതും ചൊവ്വാഴ്ച തന്നെയാണ്. ഉച്ചയ്ക്ക് ഹൈക്കോടതി പരാമർശം ഉണ്ടായപ്പോഴും മുഖ്യമന്ത്രി രോഷാകുലനാ യെന്നാണ് ക്ലിഫ് ഹൗസിൽ നിന്നുള്ള റിപ്പോർട്ട്.
എറണാകുളത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി രംഗത്തെത്തിയത് സർക്കാരിനെ വല്ലാതെ കുഴച്ചു. ഹൈക്കോടതി പറഞ്ഞത് ഉദ്യോഗസ്ഥരെയാണെങ്കിൽ വീണത് മന്ത്രി മുഹമ്മദ് റിയാസാണ്. കഴിഞ്ഞ കുറെ നാളുകളായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരന്തരം രംഗത്തെത്തുകയാണ്.ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുമാണെന്നും ഉത്തരവാദിത്വപ്പെട്ട പല തലകളും ഉരുളുമെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു. ജില്ലയിലെ റോഡുകളുടെ അവസ്ഥ സംബന്ധിച്ച് റിപ്പോർട്ട് നൽകാതിരുന്ന ജില്ലാ കലക്ടറേയും കോടതി വിമർശിച്ചു.
എറണാകുളം കങ്ങരപ്പടിയിൽ വാട്ടർ അതോറിറ്റിയ്ക്കായി കുഴിച്ച കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ വിമർശനം. പത്തുദിവസത്തോളം കുഴി മൂടാതിരുന്നത് ഞെട്ടിക്കുന്നതാണ്. മരണത്തെ വിളിച്ചുവരുത്തുകയാണ് ചെയ്തിരിക്കുന്നത്.
എറണാകുളം ജില്ലാ കലക്ടർ തക്ക സമയത്ത് നടപടിയെടുക്കാത്തതുകൊണ്ടാണ് ഉദ്യോഗസ്ഥർക്ക് ഇത്ര അനാസ്ഥയെന്ന് കോടതി പറഞ്ഞു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയും മരിച്ചവരുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം ഉറപ്പാക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുവുമാണ്. സർക്കാർ ഒന്നും ചെയ്യുന്നില്ല. കോടതിയാണോ സർക്കാരാണോ കൂടുതൽ വ്യാകുലപെടേണ്ടത്. എംജി റോഡിൽ കുഴി തുറന്നു ഇരിക്കുന്നത് ആരുടെ കുറ്റം കൊണ്ടാണ്, ജില്ലാ കലക്ടർ എന്ത് ചെയ്തുവെന്നും എന്ത് നടപടി സ്വീകരിച്ചുവെന്ന് പറയാൻ പറ്റുമോയെന്നും കോടതി ചോദിച്ചു.
https://www.facebook.com/Malayalivartha