അർദ്ധരാത്രി പതിനാറുകാരിയുടെ വീട്ടിൽ സ്ഥിരം സന്ദർശകനായി എത്തിയിരുന്നത് വിവാഹിതനും, ഒരു കുട്ടിയുടെ പിതാവുമായ കാമുകൻ: ഉറങ്ങിക്കിടന്ന മകളെ കാണാതായതോടെ പരാതിയുമായികുടുംബം: വീട്ടിലെത്തിയ പെൺകുട്ടിയുമായി വീണ്ടും പോലീസ് സ്റ്റേഷനിൽ എത്തിയതോടെ പുറത്തായത് കാമുകന്റെ ലീലാവിലാസങ്ങൾ...

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ മുപ്പതുകാരൻ അറസ്റ്റിൽ. വീട്ടില്‍ ഉറങ്ങിക്കിടന്ന മകളെ കാണാതായെന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഡനം പുറത്തായത്. സംഭവത്തിൽ പനച്ചിക്കൊപ്പം വീട്ടില്‍ രാഹുലിനെയാ (30) ണ് മുളവുകാട് പോലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പതിനൊന്നിനാണ് പെണ്‍കുട്ടിയെ കാണാതായത്.
പോലീസ് അന്വേഷിക്കുന്നതിനിടെ 12-നു പുലര്‍ച്ചെ കുട്ടി വീട്ടില്‍ എത്തിയതായി മാതാപിതാക്കള്‍ അറിയിച്ചു. മാതാപിതാക്കളോടൊപ്പം സ്റ്റേഷനില്‍ ഹാജരായ കുട്ടി കാമുകനായ രാഹുലിനൊപ്പം നഗരത്തില്‍ കറങ്ങാന്‍ പോയതാണെന്ന് പോലീസിനോട് പറഞ്ഞു. വിശദമായി അന്വേഷിച്ചപ്പോളാണ് പീഡിപ്പിച്ചതായി വിവരം ലഭിച്ചത്. പിതൃസഹോദരിയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഞായറാഴ്ച രാത്രിയോടെ പോലീസ് പിടികൂടുകയായിരുന്നു.
പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അതിനിടയിലാണ് പെൺകുട്ടി രാഹുലുമായി പരിചയപ്പെടുന്നത്. സമൂഹ മാധ്യമം വഴി പ്രതി പെൺകുട്ടിയുമായി പരിചയത്തിലായതിനു പിന്നാലെ അത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇയാൾ അർദ്ധരാത്രി പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരമായി വരാറുണ്ടായിരുന്നു എന്നാണ് പോലീസ് നൽകുന്ന സൂചന. പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചറക്കിയാണ് ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നും പൊലീസ് വ്യക്തമാക്കി.
ഫെബ്രുവരി 11ന് രാത്രിയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുന്നത്. പരാതിയിൽ കേസടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. കേസ് അന്വേഷണം നടക്കുന്നതിനിടെ പുലർച്ചെ കുട്ടി വീട്ടിലെത്തിയതായി പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ പെൺകുട്ടിയോടൊപ്പം സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് വീട്ടുകാർക്ക് നിർദ്ദേശം നൽകി. കാമുകന്റെ പേര് രാഹുൽ എന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്.
പീഡനം നടന്നിട്ടുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് രാഹുലിനെ പിടികൂടുവാനുള്ള നടപടികൾ ആരംഭിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച പിതാവിൻ്റെ സഹോദരിയുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അന്വേഷണസംഘം പിടികൂടുകയായിരുന്നു. സാമൂഹിക മാധ്യമം വഴിയാണ് രാഹുലിനെ പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.
തനിക്ക് 20 വയസ്സേയുള്ളൂവെന്ന് കുട്ടിയെ ഇയാള്‍ വിശ്വസിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇയാൾക്ക് 30 വയസ്സ് ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണ് രാഹുൽ. മുനമ്പം, നോര്‍ത്ത് പറവൂര്‍ സ്റ്റേഷനുകളില്‍ കഞ്ചാവ് വില്‍പ്പന, അടിപിടി കേസുകൾ പ്രതിക്കെതിരെ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha