Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം കോടതി നടപടി ഭയന്ന് ഒളിപ്പിച്ചു: കളക്ടറുടെ ഔദ്യോഗിക അക്കൗണ്ടിൽ കിടന്ന കോടികൾ പിൻവലിച്ചു: ജപ്തി ഭയന്ന് കളക്ടർ ബോർഡില്ലാത്ത കാറിൽ ദിവ്യ എസ് അയ്യരുടെ യാത്ര: ജില്ലാ മജിസ്‌ടേറ്റിന്റെ ചുമതലയുള്ള കളക്ടർ തന്നെ നീതിന്യായ പീഠത്തിന്റെ ഉത്തരവിനെ കബളിപ്പിക്കുന്നത് ചർച്ചയാകുന്നു...

01 MARCH 2023 12:32 PM IST
മലയാളി വാര്‍ത്ത

കോടതി നടപടി ഭയന്ന് പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ഒളിപ്പിച്ചു. കളക്ടർ ദിവ്യ എസ് അയ്യരുടെ കാർ മാത്രമല്ല, എ ഡി എം, ഹുസൂർ ശിരസ്തേദാർ, ഡെപ്യൂട്ടി കളക്ടർ എൽ എ, ഡെപ്യൂട്ടി കളക്ടർ ഇലക്‌ഷൻ എന്നിവരുടെ വാഹനങ്ങളും കളക്ട്രേറ്റ് മുറ്റത്ത് നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരം പത്തനംതിട്ട സബ് കോടതിയുടെ ജപ്തി നടപടിയിൽ നിന്ന് ഒഴിവാക്കാനാണ് ജില്ലാ കളക്ടറുടെ പേരിലുള്ള അഞ്ച് വാഹനങ്ങൾ ഒളിപ്പിച്ചത്. കോടതി അമീൻ കളക്ട്രേറ്റ് പരിസരത്ത് രണ്ട് തവണ വന്നുവെന്നാണ് സൂചന.

വാഹനങ്ങള്‍ മാത്രമല്ല, കളക്ടറുടെ ഔദ്യോഗിക അക്കൗണ്ടിൽ കിടന്ന പണവും പിൻവലിച്ചിട്ടുണ്ട്. പത്തനംതിട്ട റിങ് റോഡിനുവേണ്ടി 2008-ൽ ഏറ്റെടുത്ത മൂന്ന് സെന്റ് സ്ഥലത്തിന്റെ നഷ്ടപരിഹാരമായി 38 ലക്ഷം രൂപ കോടതി നഷ്ടപരിഹാരമായി വിധിച്ചിരുന്നു. പലിശയടക്കമുള്ള ഈ തുക നല്‍കിയില്ലെങ്കില്‍ കളക്ടറുടേതുൾപ്പെടെ വാഹനങ്ങൾ ജപ്തിചെയ്യാനും കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം നല്‍കാത്തതിനെ തുടർന്ന് കോടതി ജപ്തി നടപടിയുമായി മുന്നോട്ട് പോകുന്ന വിവരം കിട്ടിയതോടെയാണ് കാറും അക്കൗണ്ടിലെ പണവും മാറ്റിയത്.

വാഹനം മാറ്റിയതോടെ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഇപ്പോൾ തിരുവല്ല സബ്‌ കളക്ടറുടെ വാഹനത്തിലാണ് യാത്ര. ബോർഡ് ഉള്‍പ്പടെ ഔദ്യോഗിക വാഹനമാണ് എന്നതിന്റെ ഒരു സൂചനയും ഈ വാഹനത്തിലില്ല. ജില്ലാ മജിസ്‌ടേറ്റിന്റെ ചുമതലയുള്ള കളക്ടർ തന്നെ നീതിന്യായ പീഠത്തിന്റെ ഉത്തരവിനെ കബളിപ്പിക്കുന്നത് ഏറെ ചർച്ചയാകുന്നുണ്ട്. കളക്ടറുടെ അടക്കം അഞ്ച് ഔദ്യോഗിക വാഹനങ്ങൾ ജപ്തി ചെയ്യാൻ കഴിഞ്ഞദിവസം രണ്ട് പ്രാവശ്യം കോടതിയുടെ ആമീൻ കളക്ടറേറ്റിലെത്തിയപ്പോൾ വാഹനങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല.

പത്തനംതിട്ട റിംഗ് റോഡിനു വേണ്ടി 2008ൽ ഏറ്റെടുത്ത മൂന്ന് സെന്റ് സ്ഥലത്തിന്റെ നഷ്ടപരിഹാരമായി പലിശ ഉൾപ്പെടെ 38 ലക്ഷം ഭൂ ഉടമക്ക് നൽകാൻ വൈകിയതാണ് ജപ്തിയിലേക്ക് നീണ്ടത്. ഹൈക്കോടതി ഉത്തരവ് പ്രകാരം അടുത്ത മാസം 23ന് മുമ്പ് ഉടമയ്ക്ക് പൊതുമരാമത്ത് വകുപ്പും ജില്ലാ ഭരണകൂടവും പണം കൈമാറണം. ഭൂമിയേറ്റെടുത്തതിനു നഷ്ടപരിഹാരം നൽകേണ്ടത് മരാമത്ത് വകുപ്പാണ്.

കളക്ടറേറ്റിൽനിന്ന് പണം ആവശ്യപ്പെട്ടു. പൊതുമരാമത്ത് സെക്രട്ടറിക്കു കത്തയച്ചെങ്കിലും പണം ലഭിച്ചിട്ടില്ല. പണംകൈമാറാതെ വന്നതോടെ മേൽ കോടതി ഉത്തരവ് നടപ്പാക്കാൻ പത്തനംതിട്ട സബ്‌കോടതി ജഡ്ജി എസ്.ഷാനവാസ് ജപ്തി നിർദ്ദേശംനൽകി. വാഹനങ്ങൾ ജപ്തി ചെയ്യാൻ ആമീൻ അനീഷ് കഴിഞ്ഞദിവസം കളക്ടേറ്റിൽ എത്തിയതോടെയാണ് വാഹനങ്ങൾ കടത്തിയതായി അറിഞ്ഞത്.

കളക്ടർ ദിവ്യ.എസ്.അയ്യർ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനമായ കെ.എൽ 03 ഡബ്ള്യൂ. 3636 ഇന്നോവ, എ.ഡി.എം രാധാകൃഷ്ണൻ ഉപയോഗിക്കുന്ന കെ.എൽ. 03 വി.5135 ഇന്നോവ, ഹുസൂർ ശിരസ്തദാറിന്റെ കെ.എൽ.03ആർ 8001 ബൊലേറോ, ഭൂമി ഏറ്റെടുക്കൽ ഡെപ്യൂട്ടി കളക്ടർ കെ.എൽ.03 ഡബ്ള്യൂ.9999, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറുടെ സിഫ്റ്റ് ഡിസയർ കെ.എൽ.03റ്റി 8400 എന്നീ വാഹനങ്ങൾ ജപ്തിചെയ്യാനാണ് എത്തിയത്. വാഹനങ്ങളെല്ലാം ഡ്രൈവർമാരുടെ വീടുകളിലേക്ക് മാറ്റിയതായാണ് അറിയുന്നത്.

ഭൂമിയേറ്റെടുത്തതിനു നഷ്ടപരിഹാരം നൽകേണ്ടത് പി ഡബ്ലൂ ഡിയാണെങ്കിലും കളക്ടറേറ്റിൽനിന്നു പണം ആവശ്യപ്പെട്ടു പൊതുമരാമത്ത് സെക്രട്ടറിക്കു കത്തയച്ചെങ്കിലും പണം ലഭിച്ചില്ല. കേസ് എപ്രില്‍ 14 ന് മുമ്പ് തീർക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. സർക്കാർ പണം കെട്ടിവെച്ചാല്‍ ജപ്തി നടപടി ഒഴിവാകുമെന്നാണ് പ്രതീക്ഷ.

സ്ഥലം മാറിപ്പോയ സബ്കളക്ടർക്ക് പകരം നിയമനം ഇല്ലാതായതോടെയാണ് തിരുവല്ലയിലെ വാഹനം കളക്ടർക്ക് ഉപയോഗിക്കാന്‍ സാധിച്ചത്. ജനുവരി ആറിനാണ് സബ് കളക്ടർ ശ്വേത നാഗർകോട്ടി സ്ഥലം മാറിപ്പോയത്. പുതിയ ആള്‍ എത്താതായതോടെ റവന്യു ഡിവിഷൻ ഓഫീസ് ഇൻ ചാർജ് ഭരണത്തിലായിട്ട് 50 ദിവസം പിന്നിട്ടു. സ്ഥിരം ചുമതലയ്ക്ക് ആളില്ലാത്തത് സേവനങ്ങൾക്കെത്തുന്നവരെ ദുരിതത്തിലാക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends