Widgets Magazine
07
Oct / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല തീർത്ഥാടനം പൊളിച്ചത് എ ഡി. ജി. പി എം.ആർ. അജിത് കുമാറോ? നീക്കാനുള്ള ഒരു പ്രധാനകാരണം ശബരിമല അട്ടിമറി...അതിന്റെ ശിക്ഷയാണ് പിണറായിക്ക് വേണ്ടി കളിച്ച അജിത്തിന് ഇപ്പോൾ കിട്ടിയത്...


പശ്ചിമേഷ്യയില്‍ രാഷ്ട്രീയ സാഹചര്യം മാറുന്നത്...തിരിച്ചടിയാകുന്ന രാജ്യങ്ങളില്‍ ഇന്ത്യയും...ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്...കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ച് ശതമാനമാണ് വില വര്‍ധന...


ആണവായുധങ്ങൾ പോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...ലോകത്തിന് വലിയ ഭീഷണിയായി മാറുന്ന സാഹചര്യമുണ്ടായേക്കാമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ...


ചെന്നൈയിൽ നടന്ന എയർ ഷോയ്ക്കിടെ ഒഴുകിയെത്തിയത് പതിമൂന്ന് ലക്ഷംപേർ: തിക്കും തിരക്കും കനത്ത ചൂടും കാരണം മരിച്ചവരുടെ എണ്ണം അഞ്ചായി; ഇരുന്നൂറിലധികം പേര്‍ തളർന്ന് വീണു: 100 പേർ ആശുപത്രിയിൽ...


ഗാസയിലെ 40,000 ഹമാസ് ലക്ഷ്യങ്ങൾ ആക്രമിച്ചു; 40,000 ലധികം ലക്ഷ്യങ്ങളിൽ ബോംബെറിഞ്ഞു: കണ്ടെത്തിയത് 4,700 ടണൽ ഷാഫ്റ്റുകൾ: തകർത്തത് 1,000 റോക്കറ്റ് ലോഞ്ചർ സൈറ്റുകൾ...

നിലവിലെ 52 സീറ്റില്‍ നിന്നും 25ല്‍ താഴെ സീറ്റുകളില്‍ ചെറുതാകുന്ന ദയനീയാവസ്ഥയിലേയ്ക്ക് തള്ളപ്പെട്ട് കോൺഗ്രസ്...കാലങ്ങളോളം കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന മേഘാലയത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം അഞ്ച് സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു... 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 21 സീറ്റുകളോടെ ഒന്നാം കക്ഷിയായിരുന്ന കോണ്‍ഗ്രസ് പിളര്‍ന്നും ശോഷിച്ചും അഞ്ചിലേക്ക് ചുരുങ്ങി...നാലു പതിറ്റാണ്ട് രാജ്യം ഭരിച്ച ദേശീയ പാര്‍ട്ടിയുടെ തിവിട്ട പോക്ക് പതനത്തിലേയ്‌ക്കോ..?

04 MARCH 2023 11:52 AM IST
മലയാളി വാര്‍ത്ത

More Stories...

വെറും 50 ഗ്രാം മാത്രം വില 850 കോടി രൂപ !! നിധിക്കായി നെട്ടോട്ടം തൊട്ടാൽ മരണം ഉറപ്പ്

വയറുവേദനയിൽ പുളഞ്ഞ് 27 വയസുകാരി; ശരീരത്തിൽ ഡോക്ടർമാർ കണ്ടത് ഞെട്ടിക്കുന്ന വസ്തു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ അസ്ഥിക്കൂടം നീക്കം ചെയ്തു

താര സംഘനയില്‍ എന്തിനുവേണ്ടിയാണ് കൂട്ടരാജി... മറ്റ് അംഗങ്ങളുടെ തീരുമാനം കണക്കിലൊടുത്തുകൊണ്ട് തന്നെയാണോ സംഘടനയുടെ പിരിച്ചുവിടല്‍ തീരുമാനം?

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയുടെ മകന്‍ സൗരഭ് സുധാകരൻ വിവാഹിതനായി; രാഷ്ട്രീയ,സാമൂഹ്യ,സാംസ്‌കാരിക,ആത്മീയ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു

ഏതോ മഹാദുരന്തത്തിന്റെ സൂചന; നിഗൂഢവാദവുമായി അമേരിക്ക ; ചങ്കിടിച്ച് ലോകം

 

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ എത്ര സീറ്റ് ലഭിക്കും. ഇന്നത്തെ നിലയില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിവിധ പ്രാദേശിക പാര്‍ട്ടികളെക്കാള്‍ ചെറിയ എണ്ണത്തിലേക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ ചെറുതാകും. നിലവിലെ 52 സീറ്റില്‍ നിന്നും 25ല്‍ താഴെ സീറ്റുകളില്‍ കോണ്‍ഗ്രസ് ചെറുതാകുന്ന ദയനീയാവസ്ഥയിലേക്കാണ് നാലു പതിറ്റാണ്ട് രാജ്യം ഭരിച്ച ദേശീയ പാര്‍ട്ടിയുടെ ഗതിവിട്ട പോക്ക്. അടുത്ത തെരഞ്ഞെടുപ്പില്‍ ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പ്രാദേശിക പാര്‍ട്ടികളെക്കാള്‍ താഴെയായിരിക്കും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥിതിയെന്നാണ് നിലവിലെ രാഷ്ട്രീയ നിരീക്ഷണം.
ആം ആദ്മി, വൈഎസ്ആര്‍ കോണ്‍ഗ്രസ്,ടിആര്‍എസ് എന്നീ പാര്‍ട്ടികള്‍ക്കും കൊണ്‍ഗ്രസിനും ഒരേ നിലയിലായിരിക്കും സീറ്റ് നില എന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ദേശീയ പ്ലീനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്ന തൃപുര, മേഘാലയം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഒരിടത്തും എത്തിയില്ല. വിവിധ പാര്‍ട്ടികള്‍ക്കൊപ്പം സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും രണ്ടക്കം കടക്കാന്‍ ആള്‍ബലമില്ലാത്ത വിധം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ചെറുതായിയിക്കുന്നു.
കാലങ്ങളോളം കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന മേഘാലയത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം അഞ്ച് സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 21 സീറ്റുകളോടെ ഒന്നാം കക്ഷിയായിരുന്ന കോണ്‍ഗ്രസ് പിളര്‍ന്നും ശോഷിച്ചും അഞ്ചിലേക്ക് ചുരുങ്ങി. സിപിഎമ്മിന്റെ തണലില്‍ തൃപുരയില്‍ മത്സരിച്ചിട്ട് കോണ്‍ഗ്രസിന് ലഭിച്ചതാവട്ടെ കേവലം മൂന്നു സീറ്റുകള്‍ മാത്രം.

 

 

 

 


2018ല്‍ കോണ്‍ഗ്രസിന് തൃപുരയില്‍ ഒരു സീറ്റുപോലും ഇല്ലായിരുന്നു എന്ന സ്ഥിതിയില്‍ നിന്ന് നിലവില്‍ ലഭിച്ച് മൂന്ന് സീറ്റ് ബോണസായി മാത്രമേ കാണേണ്ടതുള്ളു. പല തവണ കോണ്‍ഗ്രസ് ഭരിച്ച നാഗാലാന്‍ഡില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കാനുള്ള ആള്‍ബലം നാഗാലാന്‍ഡില്‍ കോണ്‍ഗ്രസിനില്ല. ആസാം, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ആസന്ന ഭാവിയില്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് വ്യക്തമാണ്.
പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാനായി എന്നതാണ് ഏക ആശ്വാസം. മമത ബാനര്‍ജിയുടെ സര്‍വാധിപത്യത്തിനു നടുവില്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് മുന്‍പ് ഒരു അംഗംപോലും ഉണ്ടായിരുന്നില്ല. ഇനി പേരിനു മാത്രം ഒരംഗം നിയമസഭയിലുണ്ടാകും. സ്വാതന്ത്ര്യലബ്ദിക്കുശേഷം രണ്ടു പതിറ്റാണ്ട് കോണ്‍ഗ്രസ് ബംഗാള്‍ ഭരിച്ച ചരിത്രമുണ്ട്. ഒട്ടേറെ ദേശീയ നേതാക്കളെ കോണ്‍ഗ്രസിന് സംഭാവന ചെയ്ത പാരമ്പര്യവും പശ്ചിമ ബംഗാളിലുണ്ട്.
വംഗനാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സാന്നിധ്യം സിപിഎമ്മിനൊപ്പം ചെറുതായി എന്നത് വലിയ മാറ്റമാണ്. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ചെറുത്ത് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 35ലേറെ സീറ്റുകള്‍ പിടിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്.

 

 

 

 

 

 

ഒരുപക്ഷെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മമത കളത്തിലിറങ്ങാനുള്ള സാധ്യതയും ചെറുതല്ല. ഡല്‍ഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലായി ആം ആദ്മി പാര്‍ട്ടി ഇരുപത് സീറ്റുകള്‍ വരെ നേടേയേക്കുമെന്നതാണ് മറ്റൊരു രാഷ്ട്രീയ അത്ഭുതം സംഭവിക്കാനിരിക്കുന്നത്.
തമിഴ് നാട്ടില്‍ ഡിഎംകെ ഇരുപതിലേറെ സീറ്റുകളില്‍ വിജയിക്കും. അതേ സമയം മഹാരാഷ്ട്രയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിനൊപ്പം എന്‍സിപിയും ചെറിയ സീറ്റുകളില്‍ ഒതുങ്ങാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.
നിലവില്‍ കേരളം ഒഴികെ കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാകുന്ന സംസ്ഥാനങ്ങള്‍ കുറവാണ്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് എത്രത്തോളം നേട്ടമുണ്ടാക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, സംസ്ഥാനങ്ങളില്‍ ബിജെപി കാര്യമായ നേട്ടമുണ്ടാക്കും. ബിജു ജനതാദളും ലാലു പ്രസാദും അഖിലേഷ് യാദവും പ്രാദേശികമായ നേട്ടങ്ങല്‍ കൈവരിക്കും. അതേ സമയം മായാവതിയുടെ ബിഎസ്പി ദേശീയ രാഷ്ട്രീയത്തില്‍നിന്നും ഇക്കുറി ഏറെക്കുറെ തൂത്തെറിയപ്പെടുകയും ചെയ്യും.

 

 

 

 


രാഹുല്‍ ഗാന്ധി തെക്കു വടക്ക് നടന്ന് ജോഡോ യാത്ര നടത്തിയിട്ടും കോണ്‍ഗ്രസില്‍ ഉണര്‍വുണ്ടാക്കാനാകുന്നില്ല. ഇനി പടിഞ്ഞാറു നിന്നും കിഴക്കോട്ട് ഒരു യാത്ര നടത്താനുള്ള ഒരുക്കത്തിലാണ് രാഹുല്‍ ഗാന്ധി. സോണിയാ ഗാന്ധിയുടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് പാര്‍ട്ടിയെ അലട്ടുന്ന മറ്റൊരു പരിമിതി. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസിനുള്ളില്‍ ചെറിയൊരു ചലനം പോലും സൃഷ്ടിക്കുന്നില്ല. മല്ലികാര്‍ജുന്‍ ഹെഗ്‌ഡെ അധ്യക്ഷമായതിനുശേഷം കാര്യമായ കര്‍മപദ്ധതികളൊന്നും കോണ്‍ഗ്രസിലില്ല.

 

 

 

 

 


ആരാണ് നേതാവ്, എന്താണ് പാര്‍ട്ടിയുടെ അജണ്ട എന്നീ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരമില്ല. നേതാവും അണികളും അജണ്ടയുമില്ലാത്ത പ്രസ്ഥാനമായി ഓരോ ദിവസവും ഇന്ത്യയില്‍ കോണ്‍ഗ്രസ് ചെറുതായിക്കൊണ്ടിരിക്കുന്നു. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ യാതൊരു വിധ അത്ഭുതങ്ങളും കാഴ്ചവയ്ക്കില്ലെന്ന വ്യക്തമാണ്. ഓരോ സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികളുടെ തണല്‍പറ്റി മുരടിച്ചുകൊണ്ടിരിക്കുകയാണ് ജവഹര്‍ലാന്‍ നെഹ്രുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നയിച്ച മഹാപ്രസ്ഥാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശ്വാസിയായ അജിത്കുമാർ ചെയ്തത് ആർക്കു വേണ്ടി  (1 hour ago)

രാജ്യത്തെ ഏറ്റവും ഭീകരരാത്രി....തിരിച്ചടി തുടങ്ങി ഇസ്രായേൽ..!  (1 hour ago)

INDIA ഈ നീക്കം ഇന്ത്യയെ വെട്ടിലാക്കും  (1 hour ago)

" സ്നേഹതീരം " സൗഹൃദ കൂട്ടായ്മ ഫിലാഡൽഫിയായിൽ രൂപീകൃതമായി.  (1 hour ago)

Artificial Intelligence രാജ്യങ്ങൾ തയ്യാറായിരിക്കണം...  (1 hour ago)

കുഞ്ഞുങ്ങളുടെ രണ്ട് ആയമാരുമായി സെറ്റിൽ എത്തുന്ന നയൻ‌താര: നിർമാതാക്കൾ കാശ് കൊടുക്കണം...  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽ നിന്ന് മുപ്പതടിയോളം താഴേയ്ക്ക് മറിഞ്ഞ് അധ്യാപികയ്ക്ക് ദാരുണാന്ത്യം: ദുരന്തം മകളുടെ വിവാഹ ദിവസം...  (1 hour ago)

കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ടി പി മാധവനെ പ്രവേശിപ്പിച്ചു: ഗുരുതരാവസ്ഥയിളായ നടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും...  (1 hour ago)

ചെന്നൈയിൽ നടന്ന എയർ ഷോയ്ക്കിടെ ഒഴുകിയെത്തിയത് പതിമൂന്ന് ലക്ഷംപേർ: തിക്കും തിരക്കും കനത്ത ചൂടും കാരണം മരിച്ചവരുടെ എണ്ണം അഞ്ചായി; ഇരുന്നൂറിലധികം പേര്‍ തളർന്ന് വീണു: 100 പേർ ആശുപത്രിയിൽ...  (2 hours ago)

ഗാസയിലെ 40,000 ഹമാസ് ലക്ഷ്യങ്ങൾ ആക്രമിച്ചു; 40,000 ലധികം ലക്ഷ്യങ്ങളിൽ ബോംബെറിഞ്ഞു: കണ്ടെത്തിയത് 4,700 ടണൽ ഷാഫ്റ്റുകൾ: തകർത്തത് 1,000 റോക്കറ്റ് ലോഞ്ചർ സൈറ്റുകൾ...  (2 hours ago)

ഫഹദ് ഫാസിൽ ചെയ്താൽ മാത്രമേ ഈ കഥാപാത്രം മികച്ചതാകൂ! പെട്ടെന്ന് വന്ന് അഭിനയിച്ച് ഞെട്ടിച്ചിട്ട് തിരിച്ചുപോകും- രജനികാന്ത്  (2 hours ago)

മുടി സ്ട്രെയ്റ്റനിങ്ങ് അല്ലെങ്കിൽ സ്മൂത്തനിങ് ചെയ്തവരാണോ ? സ്ട്രെയ്റ്റനിങ്ങ് ചെയ്ത മുടിയ്ക്ക് വേണ്ട സംരക്ഷണങ്ങൾ ഇതൊക്കെയാണ്  (2 hours ago)

തെക്കൻ കേരളത്തിന്‌ മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; ലക്ഷദ്വീപിന്‌ മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച്‌ അലേർട്ട്  (2 hours ago)

കിളിമാനൂരില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ലോറിയുടെ പിന്നില്‍ ഇരുചക്ര വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം...  (3 hours ago)

എല്ലാം കൈവിട്ടുപോയി... എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് നീക്കിയത് അന്‍വറിന്റെ വിജയം; എല്ലാം തുടങ്ങി വച്ചത് അന്‍വര്‍  (3 hours ago)

Malayali Vartha Recommends