Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുധി ചേട്ടൻ അദ്ദേഹത്തിന്റെ പേഴ്സണൽ കാര്യങ്ങളൊക്കെ എന്നോട് പറയുമായിരുന്നു... എന്റെ മുഖമൊന്ന് വാടി കഴിഞ്ഞാൽ ആദ്യം മനസിലാക്കിയിരുന്നതും സുധി ചേട്ടനാണ്... എന്തുപറ്റി എന്റെ പൊന്നിന് എന്ന് ചോദിക്കുമായിരുന്നു...കഴിഞ്ഞ ദിവസം ബിനു ചേട്ടനെ കണ്ടിരുന്നു. അദ്ദേഹം സുഖംപ്രാപിച്ച് വരികയാണ്. സമയമെടുക്കും. എല്ലാവരും ഉറക്കത്തിലായിരുന്നപ്പോഴാണ് അപകടം നടക്കുന്നത്...!

09 JUNE 2023 12:15 PM IST
മലയാളി വാര്‍ത്ത

സുധിയുമായുള്ള അവസാന കൂടിക്കാഴ്ചയെ കുറിച്ചും ബിനു അടിമാലിയുടെയും മറ്റുള്ളവരുടെയും ആരോ​ഗ്യസ്ഥിതിയെ കുറിച്ചും ലക്ഷ്മി കണ്ണീരോടെ പറയുന്നു. 

 

 

 

ലക്ഷ്മി നക്ഷത്രയുടെ വാക്കുകൾ ഇങ്ങനെ

നമ്മുടെ കൂട്ടത്തിലൊരാൾ പോകുമ്പോൾ, അതിന്റെ ഒരു വേദന പറഞ്ഞറിയിക്കാൻ പറ്റില്ല. എനിക്ക് ആ പരിപാടിയിൽ എല്ലാവരെക്കാളും ഒരുപടി മുകളിൽ ഇഷ്ടമുണ്ടായിരുന്നത് സുധിച്ചേട്ടനോടാണ്. ഇതുവരെ സുധിച്ചേട്ടനിൽ നിന്നും നോ എന്ന വാക്കോ ദേഷ്യപ്പെടുന്നൊരു മുഖമോ ഞാൻ കണ്ടിട്ടില്ല. നല്ലൊരു മനുഷ്യനായിരുന്നു. നല്ലവരെയൊക്കെ ദൈവം നേരത്തെ കൊണ്ടുപോകുമായിരിക്കും. സുധിച്ചേട്ടന് തുല്യം സുധിച്ചേട്ടൻ മാത്രമാണ്. 

 

 

 

സുധി ചേട്ടൻ അദ്ദേഹത്തിന്റെ പേഴ്സണൽ കാര്യങ്ങളൊക്കെ എന്നോട് പറയുമായിരുന്നു. എന്റെ മുഖമൊന്ന് വാടി കഴിഞ്ഞാൽ ആദ്യം മനസിലാക്കിയിരുന്നതും സുധി ചേട്ടനാണ്. എന്തുപറ്റി എന്റെ പൊന്നിന് എന്ന് ചോദിക്കുമായിരുന്നു. സുധി ചേട്ടന്റെ ഫാമിലിയുമായും എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. ഭാര്യ രേണുവും മകൻ കിച്ചുവും ഷൂട്ടിന് അദ്ദേഹത്തോടൊപ്പം വരുമ്പോൾ വിശ്രമിച്ചിരുന്നത് എന്റെ മുറിയിലാണ്. ഫാമിലി കഴിഞ്ഞേ സുധി ചേട്ടന് മറ്റെന്തും ഉള്ളു. ഷൂട്ടിനിടയിലും ഒരു ബ്രേക്ക് കിട്ടിയാൽ ആ​ദ്യം വീട്ടിലേക്ക് വീഡിയോ കോൾ വിളിക്കും.

 

 

നല്ലൊരു കലാകാരൻ കൂടിയായിരുന്നു അദ്ദേഹം. അതെല്ലാവർക്കും അറിയാം. ഇനി എന്ത് ചെയ്യും. ആത്മാവിന് ശാന്തി കിട്ടട്ടേ. അപകടത്തിന് രണ്ട് ​ദിവസം മുമ്പ് ഞാൻ ചേട്ടനെ കണ്ടതാണ്. അന്ന് ഞാൻ ചേട്ടനെ കുറെ ഉപദേശിച്ച് വിട്ടതാ. കാരണം സുധി ചേട്ടൻ അടുത്തിടെയായി വല്ലാതെ ക്ഷീണിച്ചിരുന്നു. കണ്ണിൽ മഞ്ഞ നിറവും വന്നിരുന്നു. ബോഡി ചെക്കപ്പ് നടത്തി എന്താണെന്ന് നോക്കണമെന്നും ഞാൻ പറ‍ഞ്ഞിരുന്നു. ചെയ്യാമെന്ന് ഉറപ്പ് നൽകിയാണ് പോയത്. നമുക്ക് ഇത്രയും വിഷമമുണ്ടെങ്കിൽ വീട്ടുകാരുടെ അവസ്ഥ ചിന്തിക്കാൻ വയ്യ. ആ കുടുംബത്തിന് വേണ്ടി ചെയ്യാൻ പറ്റുന്നത് ഞാനും ചെയ്യും. സുധി ചേട്ടന് ഷൂട്ടിന് ഇടാൻ ഷർട്ടൊക്ക ഞാനാണ് സെലക്ട് ചെയ്ത് കൊടുത്തിരുന്നത്. ഇനി ഫ്ലോറിൽ വരുമ്പോൾ ഞാൻ ഓരോ കാര്യങ്ങളും ആരോടാ പറയുക. 

 

 

 

കഴിഞ്ഞ ദിവസം ബിനു ചേട്ടനെ കണ്ടിരുന്നു. അദ്ദേഹം സുഖംപ്രാപിച്ച് വരികയാണ്. സമയമെടുക്കും. എല്ലാവരും ഉറക്കത്തിലായിരുന്നപ്പോഴാണ് അപകടം നടക്കുന്നത്. ബിനു ചേട്ടൻ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോൾ കണ്ടത് സുധി ചേട്ടന്റെ വേദനകളും ബുദ്ധിമുട്ടുകളുമാണ്. എല്ലാം നേരിട്ട് കണ്ടതിന്റെ ഒരു ട്രോമ ബിനു ചേട്ടനുണ്ട്. മഹേഷിന്റെ സർജറി കഴിഞ്ഞു. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends