രാസായുധങ്ങളുടെ ഉപയോഗം മീൻ ചന്തു പൊങ്ങുന്നപോലെ മനുഷ്യൻ ചത്ത് പൊങ്ങുന്നു..!!

മാനവരാശിയുടെ ചരിത്രത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഏടുകളാണ് യുദ്ധങ്ങളുടേത്. ചെറുതും വലുതുമായ ആയിരക്കണക്കിനു യുദ്ധങ്ങൾ മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. ഈ യുദ്ധങ്ങൾ വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങളും വളരെ വലുതാണ്. എന്നാൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി യുദ്ധം പാരിസ്ഥിതികമായും വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ചും രാസായുധങ്ങൾ. ആയുധ പ്രയോഗങ്ങളുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ഇപ്പോൾ ചർച്ചയ്ക്കു കാരണമായത് ഗാസയിൽ ഇസ്രയേൽ നടത്തിയ രാസായുധപ്രയോഗമാണ്.
പലപ്പോഴായി മാസങ്ങളോളം നീളുന്ന ഉപരോധങ്ങൾക്കു വിധേയമാകാറുള്ള പലസ്തീൻ മേഖല ഇക്കാരണം കൊണ്ടുതന്നെ വലിയ തോതിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതിനു പുറമെയാണ് വൈറ്റ് ഫോസ്ഫറസ് പോലുള്ള രാസായുധങ്ങൾ കൊണ്ടുള്ള ഇസ്രയേലിന്റെ ആക്രമണം. ഈ പാരിസ്ഥിതിക ആഘാതങ്ങളിൽനിന്ന് മേഖല മുക്തമാകണമെങ്കിൽ പല പതിറ്റാണ്ടുകൾ വേണ്ടിവരുമെന്ന് വിദഗ്ധർ പറയുന്നു.
വൈറ്റ് ഫോസ്ഫറസ്
19 ാം നൂറ്റാണ്ടിലാണ് വൈറ്റ് ഫോസ്ഫറസ് എന്ന രാസവസ്തു കണ്ടെത്തുന്നത്. ആദ്യകാലത്ത് യുദ്ധമേഖലകളിൽ പുക നിറച്ച് സൈന്യത്തിനു കടന്നുചെല്ലാനാണ് വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നത്. ഒന്നാം ലോകമഹായുദ്ധ കാലത്ത് ആയുധം എന്ന തോതിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചു തുടങ്ങിയെങ്കിലും അതിന്റെ രൂക്ഷത ലോകം അറിയുന്നത് വിയറ്റ്നാം യുദ്ധകാലത്താണ്.
ഓക്സിജനുമായി സമ്പർക്കത്തിലായാൽ പെട്ടെന്ന് ആളിപ്പടരും എന്നതാണ് വൈറ്റ് ഫോസ്ഫറസിനെ മാരകമാക്കുന്നത്. മനുഷ്യരിലും മരങ്ങളിലും മുതൽ കെട്ടിടങ്ങളിൽ വരെ വേഗത്തിൽ തീ പടർത്താൻ വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കാം. ജനീവ കൺവൻഷൻ പ്രോട്ടോക്കോളും രാജ്യാന്തര ക്രിമിനൽ കോടതി ചട്ടവും പ്രകാരം മനപ്പൂർവം വൈറ്റ് ഫോസ്ഫറസോ സമാനമായ ആയുധങ്ങളോ മനുഷ്യരിൽ പ്രയോഗിക്കാൻ പാടില്ല. എന്നാൽ ഈ നിയമം നിലനിൽക്കുമ്പോൾത്തന്നെ, നിരവധി തവണയാണ് കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടെ വൈറ്റ്ഫോസ്ഫറസ് മനുഷ്യർക്കു മേൽ ഉപയോഗിക്കപ്പെട്ടത്. ഇറാഖിൽ അമേരിക്ക പ്രയോഗിച്ചതും ഗാസയിൽ ഇസ്രയേൽ പ്രയോഗിച്ചതും ഇതിൽപെടുന്നു.
https://www.facebook.com/Malayalivartha