ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

പാലാഴി കടഞ്ഞ് അമൃത് എടുക്കുന്ന സമയത്ത് പുറത്തു വന്ന കാളകൂട വിഷം ഭൂമിയുടെ രക്ഷയ്ക്കായി ശിവൻ കുടിക്കുകയുണ്ടായി. എന്നാൽ അത്യന്തം വിഷമായ ഇത് പരമേശ്വരന്‍റെ ഉള്ളിൽ പോകാതിരിക്കാൻ പാർവ്വതി ദേവി അദ്ദേഹത്തിന്‍റെ കഴുത്തിൻ മുറുകിപ്പിടിച്ചു. അങ്ങനെ ആ കാളകൂട വിഷം ഭഗവാന്‍റെ കഴുത്തിന്‍റെ ഭാഗമായി മാറി.
തന്‍റെ ഭർത്താവായ ശിവന് ആപത്തൊന്നും വരാതിരിക്കാൻ പാർവ്വതി ദേവി രാത്രിമുഴുവൻ ഉറക്കമളച്ച് പ്രാർത്ഥിച്ചു ഫലം നേടിയ ദിവസമാണ് മഹാശിവരാത്രി. അതുകൊണ്ടു തന്നെ മറ്റേതു വ്രതത്തെയുംകാൾ ശിവരാത്രി വ്രതത്തിന് പ്രാധാന്യവും അധികമുണ്ട്. ക്ഷേത്രദർശനം നടത്തിയും വ്രതമനുഷ്ഠിച്ചും പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്തിയും വിശ്വാസികൾ ഈ ദിവസം ആചരിക്കുന്നു.
ശിവരാത്രി എന്നാൽ ശിവന്റെ രാത്രി എന്നു മാത്രമല്ല, ശിവമായ രാത്രി എന്നു കൂടി അർഥമുണ്ട്. ശിവം എന്നാൽ മംഗളം എന്നർഥം. അതുകൊണ്ട് ശിവരാത്രി എന്നാൽ മംഗളരാത്രി എന്നർഥം. ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശക്തമായ കാളകൂടവിഷം ഭൂമിയിൽ പതിക്കാതെ ഭഗവാൻ പരമശിവൻ സ്വയം ഏറ്റുവാങ്ങി പാനം ചെയ്ത രാത്രിയാണു ശിവരാത്രി എന്നാണ് ഐതിഹ്യം. അങ്ങനെ ലോകത്തെ നാശത്തിൽ നിന്നു രക്ഷിക്കുക മാത്രമല്ല, മംഗളം നൽകുക കൂടി ചെയ്തു പരമശിവൻ. അങ്ങനെ ശിവരാത്രി എന്ന വാക്കിന് മംഗളരാത്രി എന്ന അർഥം പ്രസക്തമാകുന്നു. ‘ശിവോഹം’ എന്നാണു ശൈവ തത്വചിന്തയുടെ കാതൽ. ശിവനും ഞാനും ഒന്നു തന്നെ എന്ന അദ്വൈതചിന്ത തന്നെയാണത്. അതുകൊണ്ട് ലോകത്തെ നാശത്തിൽ നിന്നു രക്ഷിക്കാൻ നാം ഓരോരുത്തരും സ്വയം തയാറാകണമെന്ന സന്ദേശം കൂടി ശിവരാത്രി മുന്നോട്ടു വയ്ക്കുന്നു.
മാഘമാസത്തിലെ കറുത്തപക്ഷ ചതുർദശി അർധരാത്രിക്കു വരുന്ന ദിവസമാണു ശിവരാത്രി ആയി ആചരിക്കുന്നത്. മഹാവ്രതം എന്നും ശിവരാത്രി വ്രതം അറിയപ്പെടുന്നു. മറ്റേതു വ്രതങ്ങൾ എടുത്തില്ലെങ്കിലും അതിന്‍റെയെല്ലാം പുണ്യം ശിവരാത്രി വ്രതത്തിന് നല്കാൻ കഴിയും. ആയിരം ഏകാദശി വ്രതം തൊഴുന്നതിന് സമമാണ് അര മഹാശിവരാത്രി വ്രതം എന്നാണ് മറ്റൊരു വിശ്വാസം. ശിവപ്രീതി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നേടിയെടുക്കാൻ ശിവരാത്രി വ്രതം അനുഷ്ഠിച്ചാൽ മതിയാവും. കുടുംബത്തിന്‍റെ ഐശ്വര്യത്തിനും പുരോഗതിക്കും ശിവരാത്രി വ്രതം അനുഷ്ഠിക്കാം.
ഭർത്താവിന്‍റെ ആയൂരാരോഗ്യത്തിനായി ഭാര്യമാർ ശിവരാത്രി വ്രതം അനുഷ്ഠിക്കുന്ന ചടങ്ങ് കാലകാലങ്ങളായി നിലനിന്നുപോരുന്ന ഒന്നാണ്. പങ്കാളിയുടെ ദീര്‍ഘായുസിനും ഐശ്വര്യത്തിനും ഇത് സഹായിക്കുമത്രെ. പൂജകൾ സമർപ്പിക്കുന്ന നാരദ മഹർഷിയും അജ്ഞാതമായ ശിലയും, അതിശയിപ്പിക്കുന്ന കേദാർനാഥ് ശിവരാത്രിയുടെ രാത്രി മുഴുവന്‍ ഉറക്കമൊഴിഞ്ഞ് വേണം വ്രതം അനുഷ്ഠിക്കുവാൻ. തലേന്ന് ഒരിക്കൽ എടുത്താണ് ശിവരാത്രി വ്രതം ആരംഭിക്കുന്നത്.
ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് സാധിക്കുമെങ്കിൽ ക്ഷേത്രദർശനം നടത്തി പൂർണ്ണ ഉപവാസം എടുത്ത് ശിവന്‍റെ പ്രീതിക്കായുള്ള അനുഷ്ഠാനങ്ങൾ നടത്തി രാത്രി മുഴുവൻ ഉറക്കമളച്ച് പിറ്റേന്ന് ക്ഷേത്രത്തിലെ തീർത്ഥം സേവിച്ച് വ്രതം മുറിക്കുകയാണ് ചെയ്യുന്നത്.
പിതൃ കർമ്മങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും ഉത്തമമായ ദിവസങ്ങളിൽ ഒന്നാണ് ശിവരാത്രി. ശിവരാത്രി വിളക്ക് കഴിഞ്ഞ ശേഷമാണ് ബലിതർപ്പണം അനുഷ്ഠിക്കുക. കേരളത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ബലിയിടാനുള്ള സൗകര്യങ്ങൾ ഈ ദിവസങ്ങളിൽ ഒരുക്കുന്നു. ആലുവ മണപ്പുറത്തെ ശിവരാത്രി ആഘോഷം ഏറെ പ്രസിദ്ധമാണ്.
https://www.facebook.com/Malayalivartha