Widgets Magazine
19
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം


വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..


ചില കണക്ക് കൂട്ടലുകൾ ട്രംപിന് ഉണ്ടെന്നുള്ളത് വ്യക്തമാണ്..പാക്കിസ്ഥാന്‍ സൈനിക മേധാവി സയ്യീദ് അസിം മുനീറിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി..വിരുന്നു നല്‍കിയതിലെ നയതന്ത്രം..


ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം..ടെഹ്‌റാനില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ അറാക് ആണവനിലയം തകർത്തെറിഞ്ഞു.. ആണവായുധമുണ്ടാക്കാനായി രഹസ്യകോട്ടയിൽ പ്ലൂട്ടോണിയം..


ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...

ഐതിഹ്യങ്ങളും പുരാണങ്ങളും ചരിത്രവും ഒന്നിച്ചിഴചേർന്നു കിടക്കുന്ന ടൈഗേഴ്സ് നെസ്റ്റ്

08 NOVEMBER 2024 06:02 PM IST
മലയാളി വാര്‍ത്ത

 

ഐതിഹ്യങ്ങളും പുരാണങ്ങളും ചരിത്രവും ഒന്നിച്ചിഴചേർന്നു കിടക്കുന്ന നാടാണ് നമ്മുടേത് . അതേപോലെ ലോകത്തിലെ ഓരോ പ്രദേശത്തിനും അതിന്റേതായ പല കഥകളും പറയാനുണ്ടാകും . പലതും പറഞ്ഞറിഞ്ഞും പാടി പാതിഞ്ഞതുമായ വരികളിലൂടെയും വക്കമൊഴികളിലൂടെയുമാണ് നാം അറിയുന്നത് , ചില കഥകൾ പക്ഷെ അതി വിചിത്രവും അവിശ്വസനീയവും ആകാറുണ്ട് . പൊതുവെ ബുദ്ധമതത്തിന്റെ മൊണാസ്ട്രികളെക്കുറിച്ച് അതിശയോക്തിയില്ല ഒരായിരം കഥകൾ നമ്മൾ കേട്ടിട്ടുണ്ട് . അത്തരത്തിൽ ഭൂട്ടാനിലുള്ള ടൈഗേഴ്സ് നെസ്റ്റ് നെ കുറിച്ചുള്ള കഥ നമ്മളെ അതിശയിപ്പിക്കും

പ്രത്യേകതകൾ ഒരുപാടാണ് ഇൗ സ്വപ്ന നഗരത്തിന് .. സംസ്കാരവും സൗന്ദര്യവും പൈതൃകവും ചരിത്രവും നിറഞ്ഞ സന്തോഷത്തിന്റെ നാടാണ് ഭൂട്ടാൻ. ഐതിഹ്യങ്ങളുടെയും പുരാണങ്ങളുടെയും കഥകൾ നിറഞ്ഞ അത്ഭുതങ്ങളുടെ നാട് . . സന്തോഷത്തിന്റെ നഗരം എന്ന പെരുമയ്ക്ക് പിന്നിൽ ഇവിടുത്ത ജനങ്ങളുടെ സന്തോഷകരമായ ജീവിതവും സുന്ദരകാഴ്ചകളുമൊക്കെയാണ്. 1962 ല്‍ മലമടക്കകളില്‍ നിര്‍മ്മിക്കപ്പെട്ട ഈ ആശ്രമം ഭൂട്ടാനിലെ പ്രധാന തീര്‍ഥാടന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പാറൊ തക്ത്സാങ് എന്നാണ് ഇത് അറിയപ്പെടുന്നത്. എട്ടാം നൂറ്റാണ്ടിൽ ഗുരു പദ്മസംഭവ ധ്യാനിച്ചിരുന്ന ഇടമായാണ് വിശ്വസിക്കപ്പെടുന്നത്

ടൈഗേഴ്സ് നെസ്റ്റ് അല്ലെങ്കില്‍ തക് സാങ് മൊണാസ്ട്രി സമുദ്രനിരപ്പില്‍നിന്ന് 900 മീറ്റര്‍ (2995 അടി) ഉയരത്തിലാണ് നിലകൊള്ളുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഈ ഗിരിശൃംഗത്തിലെ പാറക്കെട്ടില്‍ പടുത്തുയര്‍ത്തിയ ഈ ബുദ്ധക്ഷേത്ര സമുച്ചയം ടിബറ്റന്‍ ജനതയുടെ ഏറ്റവും പ്രധാന തീര്‍ത്ഥാടനകേന്ദ്രവും കൂടിയാണ്.

 



പണ്ടു പണ്ട്, 1200 വർഷം മുമ്പ് ഇന്ത്യയിൽ നിന്ന് ഗുരു പദ്മ സംഭവ എന്ന ആചാര്യൻ ഹിമാലയൻ രാജ്യങ്ങളിലാകെ ബുദ്ധ മതസന്ദേശവുമായി ചുറ്റി സഞ്ചരിച്ചു. ‘താമരയിതളിൽ നിന്ന് പിറന്നവൻ’ എന്നാണ് ആളുകൾ അദ്ദേഹത്തെ വിശേഷിപ്പിച്ചി രുന്നത്. ബുദ്ധസന്ദേശവുമായി ടിബറ്റിൽ എത്തിയ അദ്ദേഹ ത്തിന് അവിടെ വലിയ എതിർപ്പുകൾ നേരിടേണ്ടി വന്നു. പക്ഷേ, അവിടെ അതിസുന്ദരിയായ ഒരു രാജകുമാരി അദ്ദേഹ ത്തിന്റെ ശിഷ്യയും ജീവിതപങ്കാളിയുമായി. ടിബറ്റൻ ബുദ്ധിസ ത്തിന്റെ മാതാവായി അറിയപ്പെടുന്ന യേഷേ സൊഗ്യാൽ രാജകുമാരിയായിരുന്നു അത്. തിബത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഗുരുപദ്മസംഭവയെ രക്ഷിച്ച് ഭൂട്ടാനിലെത്തിച്ചത് ആ രാജകുമാരിയാണത്രെ. എങ്ങനെയെന്നോ? ആത്മീയശക്തി കൊണ്ട് രാജകുമാരിയൊരു പെൺകടുവയായി മാറി! പിന്നെ പദ്മസംഭവയെ പുറത്തിരുത്തി തിബത്തിൽ നിന്ന് ഭൂട്ടാനിലെ ഈ മലമുകളിലേക്ക് ആ പെൺകടുവ പറന്നുവന്നത്രെ!

ഈ മലമുകളിലെ പുലി മടകളിലൊന്നിലാണ് പദ്മസംഭവ പിന്നീട് ഏകാന്ത ധ്യാന ത്തിൽ മുഴുകിയത്. മൂന്നു വർഷവും മൂന്നു മാസവും മൂന്നു ദിവസവും മൂന്നു മണിക്കൂറും നീണ്ട അഗാധധ്യാനം. ഹിമാല യൻ നാടുകളിലാകെ ബുദ്ധമതത്തിന്റെ പരമകാരുണ്യം പരത്താൻ അദ്ദേഹത്തെ പ്രാപ്തമാക്കിയ ധ്യാനമായിരുന്നു അത്. ലോകം പിന്നീട് അദ്ദേഹത്തെ ‘രണ്ടാം ബുദ്ധൻ’ എന്നു വിളിച്ചു.

നാല് ക്ഷേത്ര കെട്ടിടങ്ങളും എട്ട് ഗുഹകളും ഉൾക്കൊള്ളുന്നതാണ് പറോ തക്‌ത്സാങ്. കുത്തനെയുള്ള കയറ്റം കയറി വേണം ഇവിടെയെത്താൻ. മൊണാസ്ട്രിയിലേക്കുള്ള സന്ദർശനംത്തിനു ഒരു ദിവസം മുഴുവൻ എടുക്കും. യാത്ര ബുദ്ധിമുട്ടേറിയതാണെങ്കിലും ഭൂട്ടാനിലെത്തുന്നവർ ടൈഗർ നെസ്റ്റ് കാണാതെ മടങ്ങില്ല.

കാലാവസ്ഥ മാറുന്നതിനനുസരിച്ചു ഭൂട്ടാനിലെ കാഴ്ചകളിലും വ്യത്യസങ്ങളുണ്ടാകും. ഓരോ സീസണുകളിലും അവിടുത്തെ കാഴ്ചകൾ എന്തെല്ലാമെന്നറിഞ്ഞു യാത്രയ്ക്കു തയ്യാറെടുക്കാം. വർഷം മുഴുവൻ ആഘോഷങ്ങൾ നീണ്ടു നിൽക്കുന്ന രാജ്യമാണ് ഭൂട്ടാൻ. അതുകൊണ്ടു തന്നെ ഉത്സവകാലങ്ങൾ യാത്രകൾക്കായി തെരെഞ്ഞെടുക്കുന്നതു വേറിട്ട കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം  (1 hour ago)

വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..  (1 hour ago)

കൂട്ടുകാരനൊപ്പം കുളത്തിൽ കുളിക്കാൻ പോയ 14 കാരന് ദാരുണാന്ത്യം.  (1 hour ago)

AMERICA അസിം മുനീറിന് വിരുന്ന് നല്‍കിയത്  (1 hour ago)

Water-nuclear-reactor ദൃശ്യങ്ങൾ സഹിതം പുറത്ത്  (1 hour ago)

ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...  (2 hours ago)

'Situation Room' സിറ്റുവേഷന്‍ റൂമില്‍ കയറുന്നത് എന്തിന്..?  (2 hours ago)

ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയ പന്തളം സ്വദേശിയായ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ സുരക്ഷിതന്‍  (3 hours ago)

ടൈല്‍ അവീവ് ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തു വിട്ടത് ഇസ്രായേലിന്റെ പ്രതിരോധ കവചമായ അയണ്‍ ഡോമിന് തടയാനാകാത്ത വിധം ശക്തിമായ ഹൈപ്പര്‍സോണിക് മിസൈലുകൾ; 26 മിസൈലുകളില്‍ മൂന്നെണ്ണം അയണ്‍ ഡോമിന് പ്രതിരോധിക്കാനാ  (3 hours ago)

കാട്ടുപന്നി ഇടിച്ചുണ്ടായ വീഴ്ചയിൽ കാൽപാദത്തിൽ എല്ലിന് മൂന്ന് പൊട്ടൽ; കോട്ടയത്ത് പുതുപ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്  (3 hours ago)

ഗിരിഷ് വൈക്കം സംവിധാനം ചെയ്യുന്ന ദി ഡാർക്ക് വെബ്ബ് പൂർത്തിയായി  (3 hours ago)

ടിനി ടോം നായകനാകുന്ന പോലീസ് ഡേ ജൂൺ ഇരുപതിന്  (3 hours ago)

BLACK BOX-ൽ അവശേഷിച്ച ആ തെളിവ്..! കത്തി ചിതറും മുൻപ് RAT പുറത്ത്..! ആ 32-ാം സെക്കന്റിൽ സംഭവിച്ചത്  (3 hours ago)

ശിവൻകുട്ടി അണ്ണൻ കാലുവാരി റിയാസിനെ കമിഴ്ത്തിയടിച്ചു ! പിണറായി പറഞ്ഞു: യു ടു ബ്രൂട്ടസ്....  (4 hours ago)

ടെഹ്‌റാൻ പിളർന്നു അണുവികിരണം തുടങ്ങി..! നാടുവിട്ടോടി ജനം 'ഫത്താഹ്-1ന്റെ മുനയൊടിഞ്ഞു  (4 hours ago)

Malayali Vartha Recommends