Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഒരു റണ്‍സിനു പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം സ്വന്തമാക്കി

13 MAY 2019 07:30 AM IST
മലയാളി വാര്‍ത്ത

ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഫൈനലില്‍ ഒരു റണ്‍സിനു ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം സ്വന്തമാക്കി. മുംബൈയുടെ 149 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ ഒരു റണ്‍ പിന്നില്‍ വീണു. കൈവിട്ട കളി തികഞ്ഞ മികച്ച ബൗളിംഗില്‍ മുംബൈ തിരിച്ചുപിടിക്കുകയായിരുന്നു.
ഹൈവോള്‍ട്ടില്‍ കത്തിനിന്ന ഷെയിണ്‍ വാട്‌സണ്‍ അവസാന ഓവറില്‍ പുറത്തായതും കളിയില്‍ നിര്‍ണായകമായി. അവസാന പന്തില്‍ ചെന്നൈയ്ക്കു ജയിക്കാന്‍ രണ്ടു റണ്‍സ്. മലിംഗയുടെ യോര്‍ക്കര്‍ ശാര്‍ദുല്‍ ഠാക്കൂറിനെ എല്‍ബിയില്‍ കുടുക്കി. അതുവരെ ചെന്നൈയുടെ വിജയം പ്രതീക്ഷിച്ച ഹൈദരാബാദ് സ്‌റ്റേഡിയം മുംബൈയുടെ അവിശ്വസനീയ വിജയത്തില്‍ പൊട്ടിത്തെറിച്ചു.
മുംബൈ നാലാം കിരീടം സ്വന്തമാക്കി ചരിത്രത്തില്‍ ഇടംനേടി. ആദ്യമായാണ് ഒരു ടീം നാല് ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്നത്. ഈ സീസണില്‍ ചെന്നെയ്ക്കു മുംബൈയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന ദുഷ്‌പേരും ധോണിക്കും ടീമിനും മായിക്കാനായില്ല. മലിംഗ എറിഞ്ഞ അവസാന ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു ചെന്നൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്.

അര്‍ധസെഞ്ചുറിയുമായി ഷെയിന്‍ വാട്‌സണ്‍ (80) ക്രീസില്‍. മലിംഗയുടെ ഒരു ഓവറില്‍ 20 റണ്‍സ് അടിച്ചുകൂട്ടിയതിന്റെ ആത്മവിശ്വാസത്തില്‍ വാട്‌സണ്‍ ഹൈവോള്‍ട്ടില്‍ കത്തിനില്‍ക്കുമ്പോള്‍ ചെന്നൈ വിജയം ഉറപ്പിച്ചു. എന്നാല്‍ അവസാന ഓവറില്‍ മലിംഗ വേറെ ലെവലായിരുന്നു. ആദ്യ രണ്ടു പന്തുകളില്‍ സിംഗിള്‍. മൂന്നാം പന്തില്‍ വാട്‌സണ്‍ ഡബിള്‍. എന്നാല്‍ നാലാം പന്തില്‍ കളിമാറി. ഡബിള്‍ ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ വാട്‌സണ്‍ പുറത്ത്. ഇതോടെ കളി എങ്ങോട്ടും തിരിയാമെന്നായി.

അഞ്ചാം പന്തില്‍ വാട്‌സണു പകരമെത്തിയ താക്കൂര്‍ ഡബിള്‍ ഓടിയതോടെ ചെന്നൈയ്ക്കു ജീവനായി. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ്. ആവേശം കൊടുമുടികയറി. പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തില്‍ ആള്‍ക്കൂട്ടത്തിനിടെ വീണ മുട്ടുസൂചികളുടെ ശബ്ദം ഇങ്ങ് ക്രീസുവരെ നീണ്ടുകേട്ടു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മലിംഗയും കൂട്ടിയുംകിഴിച്ചും ആലോചനയില്‍. കിന്റണ്‍ ഡീകോക്കിനെ അടുത്ത് വിളിച്ച് നിര്‍ദേശങ്ങള്‍.
ഒടുവില്‍ മലിംഗ അവസാന പന്തിനായി തയാറെടുത്തു. ഓടിയടുത്ത മലിംഗയുടെ യോര്‍ക്കര്‍ ശാര്‍ദൂലിന്റെ പാഡില്‍ തട്ടിത്തെറിച്ചു. ഹൗസ് ദാറ്റ്.... സ്‌റ്റേഡിയം തൊണ്ടപൊട്ടി. അമ്പയറുടെ ചൂണ്ടുവിരല്‍ ആകാശത്തേക്ക്. മുംബൈ ചരിത്രം സൃഷ്ടിച്ച് കിരീടത്തില്‍ മുത്തമിട്ടു.

59 പന്തില്‍ നാല് സിക്‌സും എട്ടു ബൗണ്ടറിയുമായി അടിച്ചുതകര്‍ത്ത വാട്‌സണ്‍ പുറത്തായതാണ് കളിയില്‍ നിര്‍ണായകമായത്. മൂന്നു തവണ മുംബൈ വാടസണെ കൈവിട്ടതോടെ ഭാഗ്യം ചെന്നൈ പക്ഷത്താണെന്ന് ആരാധകര്‍ വിശ്വസിച്ചു. എന്നാല്‍ നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ടു നിര്‍ണായക വിക്കറ്റുകള്‍ പിഴുത ബുംമ്രയും നാല് ഓവറില്‍ 14 റണ്‍സിന് ഒരു വിക്കറ്റിട്ട ചാഹറും മുംബൈയെ വിജയതീരത്തെത്തിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (24 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (43 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (57 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

Malayali Vartha Recommends