Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഐ പി എല്‍: സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ജയം

21 SEPTEMBER 2020 10:20 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13-ാം സീസണിലെ പഞ്ചാബ് കിങ്സ് ഇലവനും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ നടന്ന രണ്ടാം മല്‍സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ മല്‍സരത്തില്‍ ജയം ഡല്‍ഹി ടീമിനൊപ്പമായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനും എട്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മായങ്ക് അഗര്‍വാളിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ബലത്തില്‍ ജയത്തിലേക്ക് കുതിച്ച പഞ്ചാബിന് അവസാന ഓവറിലാണ് പിഴച്ചത്. 60 പന്തുകള്‍ നേരിട്ട് നാലു സിക്‌സും ഏഴു ഫോറുമടക്കം 89 റണ്‍സെടുത്ത മായങ്ക് 20-ാം ഓവറിന്റെ അഞ്ചാം പന്തില്‍ പുറത്തായി. ജയിക്കാന്‍ രണ്ടു പന്തില്‍ ഒരു റണ്ണെന്ന ഘട്ടത്തിലായിരുന്നു ഈ പുറത്താകല്‍. അടുത്ത പന്തില്‍ ക്രിസ് ജോര്‍ദാനെ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് റബാദയുടെ കൈയിലെത്തിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.

നേരത്തേ കിങ്സ് ഇലവന്റെ കരുണ്‍ നായര്‍ (ഒന്ന്), നികോളാസ് പൂരന്‍ (0), ഗ്ലെന്‍ മാക്സ്വെല്‍ (ഒന്ന്), സര്‍ഫ്രാസ് ഖാന്‍ (12) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായി. നായകന്‍ ലോകേഷ് രാഹുലും (19 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 21) മായങ്ക് അഗര്‍വാളും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 30 റണ്‍ കൂട്ടിച്ചേര്‍ത്തു. പിന്നീടാണു തകര്‍ച്ചയുണ്ടായത്. കൃഷ്ണപ്പ ഗൗതവും (14 പന്തില്‍ ഒരു സിക്സറും ഫോറുമടക്കം 20) മായങ്കും ചേര്‍ന്നു പൊരുതിയതോടെ അവര്‍ തിരിച്ചു കയറി.

20 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ (മൂന്ന് സിക്സറും ഏഴ് ഫോറുമടക്കം 53) ഓസ്ട്രേലിയന്‍ താരം മാര്‍നസ് സ്റ്റോനിസ്, നായകന്‍ ശ്രേയസ് അയ്യര്‍ (32 പന്തില്‍ മൂന്ന് സിക്സറുകളടക്കം 39), വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത് (29 പന്തില്‍ 31) എന്നിവരാണു ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്്. ക്യാപ്പിറ്റല്‍സിന് കളിയുടെ രണ്ടാം ഓവറില്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ (0) നഷ്ടപ്പെട്ടു. ഇല്ലാത്ത റണ്ണിനോടിയ ധവാനെ വിക്കറ്റ് കീപ്പറും നായകനുമായ ലോകേഷ് രാഹുല്‍ റണ്ണൗട്ടാക്കി. സഹ ഓപ്പണര്‍ പൃഥി ഷായ്ക്കും (ഒന്‍പത് പന്തില്‍ അഞ്ച്) ആയുസ്സ് കമ്മിയായി. മുഹമ്മദ് ഷമിയുടെ പന്തില്‍ ക്രിസ് ജോര്‍ദാന്‍ പിടിച്ചാണു പൃഥി പുറത്തായത്. വെസ്റ്റിന്‍ഡീസിന്റെ ഷിംറോണ്‍ ഹിറ്റ്മീറിനും (ഏഴ്) മികവ് പുലര്‍ത്താനായില്ല. ഹിറ്റ്മീറിനെ ഷമി മായങ്ക് അഗര്‍വാളിന്റെ കൈയിലെത്തിച്ചു.

ഡല്‍ഹി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. ആറാം സ്ഥാനത്തിറങ്ങി തകര്‍ത്തടിച്ച മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് ഡല്‍ഹിയെ 157-ല്‍ എത്തിച്ചത്. 21 പന്തുകള്‍ നേരിട്ട സ്‌റ്റോയ്‌നിസ് മൂന്നു സിക്‌സും ഏഴു ഫോറുമടക്കം 52 റണ്‍സെടുത്തു. ക്രിസ് ജോര്ദാന്റെ അവസാന ഓവറില്‍ തകര്‍ത്തടിച്ച സ്‌റ്റോയ്‌നിസ് ഡല്‍ഹി സ്‌കോര്‍ 150 കടത്തി. 30 റണ്‍സാണ് ആ ഓവറില്‍ പിറന്നത്.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവന് രണ്ട് റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ലോകേഷ് രാഹുലും നികോളാസ് പൂരനും കാഗിസോ റബാഡ എറിഞ്ഞ രണ്ടും മൂന്നും പന്തുകളില്‍ പുറത്തായി. ജയിക്കാന്‍ വേണ്ട മൂന്ന് റണ്‍ നേടാനിറങ്ങിയ ക്യാപ്പിറ്റല്‍സിനു വേണ്ടി ബാറ്റ് ചെയ്തത് നായകന്‍ ശ്രേയസ് അയ്യരും ഋഷഭ് പന്തും. മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാമത്തെ പന്ത് വൈഡായി. മൂന്നാമത്തെ പന്തില്‍ രണ്ട് റണ്‍ നേടിയതോടെ ഡല്‍ഹി ജയം സ്വന്തമാക്കി.

മത്സരത്തിനിടെ ഡല്‍ഹി താരം ആര്‍. അശ്വിന് പരിക്കേറ്റു. തന്റെ ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റെടുത്ത അശ്വിന് അവസാന പന്തില്‍ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ തോളിന് പരിക്കേല്‍ക്കുകയായിരുന്നു. തോളെല്ല് സ്ഥാനം തെറ്റിയതാണെന്നാണ് റിപ്പോര്ട്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends