Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്... ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്


തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍..


റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ഇനി നിര്‍ണായക ദിവസങ്ങള്‍.. ശക്തികേന്ദ്രങ്ങളിലൊന്നായ പൊക്രോവ്‌സ്‌കോയെ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം..റഷ്യന്‍ ടാങ്കുകളും, ഡ്രോണുകളും മേഖലയില്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്..


കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണം..തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ‌.. നടൻ അജിത്തിന്റെ പ്രസ്താവനയോടാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം..


തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ..വരും ദിവസങ്ങളിലൊന്നും മഴ മുന്നറിയിപ്പുകളില്ല... തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്..

ഐപിഎല്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് സീസണിലെ ആദ്യ ജയം

30 SEPTEMBER 2020 05:45 AM IST
മലയാളി വാര്‍ത്ത

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സിന്റെ വില്യംസന്‍ ഐപിഎല്‍ 13-ാം സീസണിലെ തന്റെ ആദ്യ മത്സരത്തില്‍ 'ക്ലാസ്' ബാറ്റിങ്ങ് പ്രകടനം പുറത്തെടുത്തപ്പോള്‍ അര്‍ധസെഞ്ചുറിയുമായി ബെയര്‍‌സ്റ്റോയും അര്‍ധസെഞ്ചുറിയുടെ വക്കിലെത്തിയ പ്രകടനവുമായി വാര്‍ണറും കരുത്തുകാട്ടിയതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡല്‍ഹി ക്യാപിറ്റല്‍സിനു മുന്നില്‍ ഉയര്‍ത്തിയത് 163 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്‌സ് 162 റണ്‍സെടുത്തത്. 48 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 53 റണ്‍സെടുത്ത ബെയര്‍‌സ്റ്റോയാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍.

26 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 41 റണ്‍സെടുത്ത് വില്യംസന്‍ പുറത്തായി. വാര്‍ണര്‍ 33 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 45 റണ്‍സെടുത്തു. അരങ്ങേറ്റ മത്സരം കളിക്കുന്ന അബ്ദുല്‍ സമദ് ഏഴു പന്തില്‍ ഓരോ ഫോറും സിക്‌സും സഹിതം 12 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ച് പന്തില്‍ മൂന്നു റണ്‍സുമായി പുറത്തായ മനീഷ് പാണ്ഡെ മാത്രമാണ് നിരാശപ്പെടുത്തിയത്. അഭിഷേക് ശര്‍മ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി കഗീസോ റബാദ, അമിത് മിശ്ര എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

163 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ഡല്‍ഹിയുടെ സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ പൃഥ്വി ഷാ പുറത്ത്. ഭുവനേശ്വര്‍ കുമാര്‍ ബോള്‍ ചെയ്ത ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ബെയര്‍‌സ്റ്റോയുടെ ക്യാച്ചില്‍ പുറത്താകുമ്പോള്‍ ഷാ നേടിയത് അഞ്ച് പന്തില്‍ രണ്ട് റണ്‍സ്. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് ശിഖര്‍ ധവാന്‍ 40 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തു. റാഷിദ് ഖാന്‍ ബോള്‍ ചെയ്യാനെത്തിയതോടെ മത്സരം സണ്‍റൈസേഴ്‌സിന്റെ നിയന്ത്രണത്തിലായി. എട്ടാം ഓവറില്‍ ശ്രേയസ് അയ്യരെയും (21 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 17) 12-ാം ഓവറില്‍ ശിഖര്‍ ധവാനെയും (31 പന്തില്‍ നാലു ഫോറുകള്‍ സഹിതം 34) റാഷിദ് ഖാന്‍ പുറത്താക്കി.

ഖലീല്‍ അഹമ്മദിനെ തുടര്‍ച്ചയായി രണ്ടു പന്തുകളില്‍ സിക്‌സര്‍ പറത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയറിനും അധികം ആയുസ്സുണ്ടായില്ല. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ ഹെറ്റ്‌മെയറിനെ പുറത്താക്കി. 12 പന്തില്‍ ഇരട്ടസിക്‌സുകള്‍ സഹിതം 21 റണ്‍സുമായി ഹെറ്റ്‌മെയര്‍ മടങ്ങി. അഞ്ചാമനായെത്തിയ മാര്‍ക്കസ് സ്റ്റോയ്‌നിസ് നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തിയാണ് തുടക്കമിട്ടത്.

തന്റെ അവസാന ഓവര്‍ എറിയാനെത്തിയ റാഷിദ്, നാലാം പന്തില്‍ ഋഷഭ് പന്തിനെ പ്രിയം ഗാര്‍ഗിന്റെ കൈകളിലെത്തിച്ചു. 27 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 27 റണ്‍സുമായി പന്ത് മടങ്ങി. 18ാം ഓവറിന്റെ അവസാന പന്തില്‍ മാര്‍ക്കസ് സ്റ്റോയ്‌നിസും (ഒന്‍പത് പന്തില്‍ 11) പുറത്തായതോടെ ഡല്‍ഹിയുടെ പ്രതീക്ഷയറ്റു. അക്‌സര്‍ പട്ടേലിനെ അവസാന ഓവറില്‍ ഖലീല്‍ അഹമ്മദും മടക്കിയതോടെ ഡല്‍ഹിയുടെ തകര്‍ച്ച പൂര്‍ണം.

15 റണ്‍സിനാണ് സണ്‍റൈസേഴ്‌സിന്റെ വിജയം. ആദ്യ രണ്ടു മത്സരങ്ങളില്‍ പുറത്തിരുന്ന കെയ്ന്‍ വില്യംസന്‍ ടീമിലെത്തിയതും സ്പിന്നര്‍ റാഷിദ് ഖാന്‍ ഫോമിലേക്ക് തിരിച്ചെത്തിയതുമാണ് സണ്‍റൈസേഴ്‌സിന്റെ തലവര മാറ്റിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് 51കോടി  (5 minutes ago)

രണ്ടാം ദിവസവും നഷ്ടം  (13 minutes ago)

ട്രെയിനിൽ നിന്നും വീണ ശ്രീക്കുട്ടിയുടെ CT SCAN കണ്ട് ഞെട്ടി ഡോക്ടർ..! വെന്റിലേറ്ററിൽ നിന്നും മാറ്റി  (20 minutes ago)

..പവന് 120 രൂപയുടെ വർദ്ധനവ്  (31 minutes ago)

വർക്കലയിലെ സംഭവം പൊലീസിന് രൂക്ഷ വിമർശനം..  (34 minutes ago)

കര്‍ണാടകയില്‍ നിന്നുള്ള മൂന്ന് ഫാര്‍മസി വിദ്യാര്‍ഥികള്‍  (45 minutes ago)

മസാറെ ഷരീഫ് നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ നൂറ്റന്‍പതോളം പേര്‍ക്ക്  (55 minutes ago)

കാട്ടുകൊമ്പനെ ജനവാസ മേഖലയിൽ നിന്ന് നീക്കാൻ പ്രത്യേക ദൗത്യവുമായി ...  (1 hour ago)

ടയർ പഞ്ചറായതിനെ തുടർന്ന് രോ​ഗിക്ക് ദാരുണാന്ത്യം  (1 hour ago)

ഞങ്ങൾ വിളിച്ചിട്ടാടാ രാഹുൽ വന്നേ...!ആർക്കാ ഇത്ര ചൊറിച്ചിൽ..! മാങ്കൂട്ടത്തിന് വേണ്ടി അമ്മാർ മാന്തി പൊളിച്ചു,നിലതെറ്റി സതീശൻ  (1 hour ago)

ഭാര്യയും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നില്ല...!വീട്ടിൽ എത്തിയപ്പോൾ മരിച്ച് കിടന്ന് ഭർത്താവ്..!നിലവിളിച്ച് പ്രവാസികൾ  (1 hour ago)

വിശക്കുന്നവരില്ലാത്ത,അഗതികളില്ലാത്ത നാടായി കേരളം  (2 hours ago)

വേലിയിലിരുന്ന മമ്മൂട്ടിയെടുത്ത് മുഖ്യൻ 'ദോ ലവിടെ' വച്ചു പിണറായിയെ വേദിയിലിട്ട് കുത്തി കുടഞ്ഞു..! തേഞ്ഞ് നാറി  (2 hours ago)

ഉണ്ട വിഴുങ്ങി RPF ,ഒരുത്തനും വന്നില്ല ചോദിക്കാൻ,ട്രെയിനിൽ എന്ത് ചെറ്റത്തരവും നടക്കും ഇവറ്റകൾക്ക് ഭ്രാന്ത് സമനിലതെറ്റി പ്രതി  (2 hours ago)

രാജ്യത്തെ ഓരോ പെൺകുട്ടിക്കും ഈ ലോകകപ്പ് വിജയം നൽകുന്ന ഊർജ്ജം ചെറുതല്ലെന്ന് മുഖ്യമന്ത്രി  (2 hours ago)

Malayali Vartha Recommends