Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുംബൈ ഡ്രാഗണ്‍ഫ്‌ലൈ ക്ലബ്ബില്‍ റെയ്‌ഡ്‌; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയെയും പ്രശസ്ത താരങ്ങളായ സുസെയ്ന്‍ ഖാന്‍, ഗായകന്‍ ഗുരു രന്ധാവയെയും പൊലീസ് അറസ്റ്റ് ചെയ്തു; അറസ്റ്റ് കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിൽ

22 DECEMBER 2020 04:40 PM IST
മലയാളി വാര്‍ത്ത

മുംബൈ വിമാനത്താവളത്തിനടുത്തുള്ള മുംബൈ ഡ്രാഗണ്‍ഫ്‌ലൈ ക്ലബ്ബില്‍ നടത്തിയ റെയ്ഡില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയെയും പ്രശസ്ത താരങ്ങളായ സുസെയ്ന്‍ ഖാന്‍, ഗായകന്‍ ഗുരു രന്ധാവയെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച്‌ സംഘടിപ്പിച്ച ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനാണ് റെയ്നയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. താരത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായാണ് വിവരം. തിങ്കളാഴ്ച രാത്രിയാണ് മുംബൈയിലെ ഒരു ക്ലബ്ബില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ താരത്തെ അറസ്റ്റ് ചെയ്തത്. സമയക്രമം പാലിക്കാതെയും കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചും നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതാണ് അറസ്റ്റിന് കാരണം.

ഏഴ് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ 34 പേരെ അറസ്റ്റ് ചെയ്‌തെന്നാണ് മുംബൈ പോലീസ് പറയുന്നത്. ക്രിക്കറ്റ് താരം റെയ്നയുള്‍പ്പെടെ 34 പേര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 188, 269, 34 എന്‍എംഡിഎ വ്യവസ്ഥകള്‍ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. കോവിഡ് 19 കേസുകള്‍ മഹാരാഷ്ട്രയില്‍ ഉയരുന്നതിനാല്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഡിസംബര്‍ 22 മുതല്‍ ജനുവരി 5 വരെ വിവിധ പൊതു പരിപാടികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ക്ലബില്ലും പൊലീസ് റെയ്‌ഡ് നടത്തിയത്. കൊവിഡ് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി അനുവദിച്ചതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതിന് ഡ്രാഗണ്‍ഫ്‌ളൈ പബിനെതിരെയും പൊലീസ് കേസെടുത്തു. മാസങ്ങള്‍ക്ക് മുന്‍പാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും സുരേഷ് റെയ്‌ന വിരമിച്ചത്. വിരമിക്കലിന് പിന്നാലെ റെയ്‌ന ഐപിഎലില്‍ കളിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് താരം വിട്ടുനിന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (3 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (27 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (45 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (15 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (16 hours ago)

Malayali Vartha Recommends