വിജയ് ഹസ്സാരെ ട്രോഫി; കേരളത്തിനെതിരെ കർണാടകയ്ക്ക് തകർപ്പൻ ജയം
ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് 9 വിക്കറ്റിന്റെ തോൽവി. കർണാടകയാണ് കേരളത്തിനെതിരെ അനായാസ വിജയം സ്വന്തമാക്കിയത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന നാലാം റൗണ്ട് മത്സരത്തിൽ ടോസ് നേടിയ കർണാടക കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 277 റൺസ് എന്ന വിജയലക്ഷ്യം ആണ് കർണാടകയ്ക്ക് വെച്ച് നീട്ടിയത്.
കേരളത്തിന് വേണ്ടി വത്സൽ ഗോവിന്ദ്,സച്ചിൻ ബേബി,അസറുദീൻ എന്നിവർ അർദ്ധസെഞ്ചുറി നേടി. വത്സൽ ഗോവിന്ദ് 95 റൺസും സച്ചിൻ ബേബി 54 ഉം അസറുദീൻ 59 ഉം റൺസ് നേടി. കർണാടകയ്ക്കായി മിഥുൻ അഞ്ച് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിൽ കർണാടകയ്ക്കായി അർദ്ധമലയാളിയായ ദേവദത്ത് പടിക്കൽ സെഞ്ച്വറി നേടി. 126 റൺസെടുത്ത് പടിക്കൽ പുറത്താകാതെ നിന്നു. ഓപ്പണർ രവികുമാർ സമർത്ത് 62 റൺസും കൃഷ്ണമൂർത്തി സിദ്ധാർത്ഥ് 86 റൺസെടുത്തും കർണാടകയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.
ഗ്രൂപ്പ് ബിയിൽ 12 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് കേരളം.
https://www.facebook.com/Malayalivartha