Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അടൂര്‍ പൊലീസ് സ്റ്റേഷനിലെ അക്രമം..ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ...പത്തനംതിട്ട എസ്‌പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്..


ഈ ഐഎഎസ് -ഐപിഎസ് ദമ്പതികൾ ചില്ലറക്കാരല്ല..കുറഞ്ഞ വിലയിൽ തനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി 36 ലേറെ വില്ലകൾ സ്വന്തമാക്കി..ഒരു വില്ലയ്ക്ക് 15 ലക്ഷം..


18-ാം നിലയിൽ നിന്ന് ചാടി യുവതിയും ആറു വയസ്സുകാരനായ മകനും ദാരുണമായി മരിച്ചു.. ഭർത്താവ് വീണ്ടും വിവാഹം കഴിച്ച് ജീവിതം പുതിയ രീതിയിൽ കെട്ടിപ്പടുക്കണമെന്ന് ആത്മഹത്യ കുറിപ്പ്..


കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി


അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...

പോലീസിന്റെ മ്യാരക എഡിറ്റിങ് കണ്ടായിരുന്നോ ? കണ്ടാ നിങ്ങ ഞെട്ടും, ഞെട്ടിയില്ലേ? പോലീസാടാ പറയുന്നേ , ഞെട്ടടാ ; ഒരു ചായടെടുക്കട്ടെ മ്യാമാ ; ട്രോളാൻ ശ്രമിച്ച കേരള പൊലീസിന് ഉഗ്രൻ ട്രോൾ മറുപടി; മ്യമാനോടൊന്നും തോന്നരുതേ....!

05 FEBRUARY 2022 08:58 AM IST
മലയാളി വാര്‍ത്ത

രണ്ടു ദിവസത്തിന് മുന്നേ കേരള പോലീസ് പേജിൽ ഒരു ബഹളം നടന്നു... പാട്ടും ബഹളവും കേട്ടപ്പോൾ കരുതി എന്തോ ആഘോഷമെന്ന്... പക്ഷെ എല്ലാവരും പോയി കട്ടയ്ക്ക് വലിച്ചു കീറി ഓടിക്കുന്നു...കുട്ടൻ പിള്ള പോലീസെ... എന്നും പറഞ്ഞ് മറ്റു ചിലർ/.... പോലീസുകാരൊക്കെ ഇങ്ങനെ എയറിൽ പറക്കുക എന്നുവച്ചാ... മോശമല്ലേ... ആർക്ക് ?

അവർക്ക് തന്നെ..!!

സംഭവം വേറൊന്നുമില്ല, പോലീസ് കാര് കുറച്ചു സൗഹൃദം കാണിച്ചതാണ്.. സൗഹൃദത്തോടെ ചായ ഇട്ട് യുവാക്കൾക്ക് ട്രീറ്റ് കൊടുത്തു..

ആഹാ സംഗതി കൊള്ളാലോ? ഹോ ഇത്രയ്‌ക്കൊക്കെ മാറിയോ നമ്മുടെ പോലീസ് മാമമ്മാര്...

ഹാ പിന്നിലാണ്ട്..!!

അതിരിക്കട്ടെ , ആരാ ഈ യുവാക്കൾ... എങ്ങനെയാണ് അവരെ സെലക്റ്റ് ചെയ്തത്... ഈ പദ്ധതി ഇപ്പോഴും ഉണ്ടോ? നമ്മക്കും പോലീസ് ചായ കുടിക്കാൻ ആഗ്രഹമുണ്ടെ..... ..

ഹാ ഈ പദ്ധതിയാണ് സൗഹൃദ ചായ... ഇതിലേക്ക് അപ്ലൈ ചെയ്യാനൊന്നുമില്ല.. നിങ്ങൾക്ക് നല്ല വൈബ് വേണം എന്നുതോന്നുമ്പോൾ ഒരു ബൈക്കും എടുത്ത് കൂട്ടുകാരുമായി വെറുതെ ചായ കുടുക്കണം എന്നും പറഞ്ഞു പോവുക.. പോലീസിന്റെ കൈയിൽ കിട്ടിയാൽ അവർ കൂട്ടിക്കൊണ്ട് പോയി നല്ല കടുപ്പത്തിന് ചായ ഇട്ടുതരും,,

ങേ... ഇതിലെന്തോ ഒരു കുഴപ്പം ഉണ്ടല്ലോ...

എന്തുകുഴപ്പം.. ഓ ഒന്നുമില്ല...

ഇല്ലേ ? അതാണ് പോലീസും ചോദിക്കുന്നത് .. എന്ത് കുഴപ്പമെന്ന് ...

എന്നാൽ കുഴപ്പമുണ്ട്...

 

 

 

പോലീസ് ഈ സംഗതി വീഡിയോ ആക്കി പാട്ടും മിക്സ് ചെയ്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോഴാകാം ആ കുഴപ്പം കണ്ടവർക്ക് , അതായത് വീഡിയോ കണ്ടവരില്ലേ അവർക്ക് തോന്നിയത്...

പുഷ്പയിലെ ഊ ആണ്ടാ വാ മാമ സോങ്ങും നല്ല ഞെട്ടിക്കുന്ന ക്യാപ്‌ഷനും,

ക്യാപ്‌ഷൻ ആണ് കിടു...

"അർധരാത്രി 22 km ദൂരം താണ്ടി ചായ കുടുക്കാനിറങ്ങിയ യുവാക്കൾക്ക് സംഭവിച്ചത്.. കണ്ടാ നിങ്ങ ഞെട്ടും" ഇത് ഇൻസ്റ്റാഗ്രാമിൽ ഇട്ടത് ...

ഫേസ്ബുക്കിൽ , ഇതിനോടൊപ്പം ഒരു കുറിപ്പ് കൂടി ഉണ്ട്...
"സൗഹൃദ ചായ.
പട്രോളിങ്ങിനിടെ കണ്ട യുവാക്കളോട് എങ്ങോട്ടാണെന്ന് ചോദിച്ചപ്പോൾ ചായ കുടിക്കാനിറങ്ങിയതെന്നായിരുന്നു മറുപടി. രാത്രി 1 മണി കഴിഞ്ഞതിനാൽ കടകൾ എല്ലാം തന്നെ അടച്ചിരുന്നു. യുവാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു ചായ ഉണ്ടാക്കി നൽകി, സൊറയും പറഞ്ഞാണ് പെരിന്തൽമണ്ണ പോലീസ് യാത്രയാക്കിയത്..."

ഇതിൽ എന്താ പ്രശ്നം, ശേ എന്തൊരു നല്ല പോലീസുകാരല്ലേ... നമ്മള് വെറുതെ തെറ്റുധരിച്ചു..

എങ്കിലും അവർ ചായ കുടിക്കാൻ പോയത് ഒരു വൈബിനായിരിക്കുമല്ലോ... അല്ലാതെ വീട്ടിൽ തേയിലയും പഞ്ചസാരയും ഇല്ലാഞ്ഞിട്ടല്ലല്ലോ? പിന്നെ പെട്രോൾ വില ഒക്കെ കൂടി വീർപ്പ് മുട്ടിക്കുമ്പോഴും വീർപ്പ് മുട്ട് മാറ്റാനായിരിക്കുമല്ലോ പോയത് ... അപ്പോൾ അവരെ പിടിച്ചു ഇരുത്തി സൽക്കരിച്ചത് ശരിയായ....

 

ഒക്കെ അർധരാത്രിയായാലും കൊറോണ പ്രശ്നമാണ്... ഹാ അപ്പോൾ പോലീസുകാര് കൊണ്ടുപോയി സൽക്കരിക്കുന്നതാണ് നല്ലത്. അല്ലാ അവർ രാത്രി തിരുവാതിര കളിക്കാനല്ലല്ലോ പോയത്.. ഇനി എവിടെങ്കിലും തിരുവാതിര ഉണ്ടായിരുന്നോ , അവർ കാണാൻ പോയതാകും ല്ലേ...

ഏതായാലും വൈബ് പിടിക്കാൻ വന്നവരെ നന്മമരങ്ങൾ പിടികൂടി ചായയിട്ടു കൊടുത്തു എന്ന് പറയുന്നതിൽ പ്രശ്നം വല്ലതും .

ട്രോൾ ആയിരുന്നോ പോലീസ് ഏമാൻമാർ ഉദ്ദേശിച്ചത്... എന്നാൽ ഒത്തില്ല ഒത്തില്ല... ചീറ്റിപ്പോയി...

നല്ല അസ്സലായി ത്യേഞ്ഞൊട്ടിയിട്ടുണ്ട്.. കണ്ടാ നിങ്ങ ഞെട്ടും..

ഒരു കമന്റ്.... നിങ്ങടെ പോസ്റ്റ് ഒക്കെ മരണ വീട്ടിൽ ചളി അടിക്കുന്നത് പോലെ ആണ് തോന്നുന്നത്.

 

 

 

ശേ... മരണവീട്ടിൽ ആരേലും ചളിയടിക്കുവോ ?

യുവ എഴുത്തുകാരൻ അഖിൽ പി ധർമജന്റെ കമെന്റിനു പോലീസ് റിപ്ലേ കൊടുത്തിട്ടുണ്ട്...

"അത്ര വല്യ തമാശ ആയി തോന്നുന്നില്ല...
ചായ കുടിക്കാൻ 22 അല്ല എത്ര കിലോമീറ്റർ പോയാൽ എന്താണ് ഇവിടെ കുഴപ്പം...22 കിലോമീറ്റർ ഒന്നിച്ച് ചായ കുടിക്കാൻ പോയാൽ കൊറോണ വരും എന്നതാണ് കാരണം പറയുന്നത് എങ്കിൽ നല്ല ബെസ്റ്റ് കോമഡി തന്നെ...ചോദിക്കാനും പറയാനും ഇല്ലാത്തവരോട് എന്തും ആവാല്ലോ.."

ഇതിനു പോലീസുകാരുടെ ന്യായീകരണം ഉണ്ട് ...

"പ്രിയ അഖിൽ .. കാലം മാറിയത് വിശ്വസിക്കാനും കാലത്തിനൊപ്പം സഞ്ചരിക്കുവാനുമാണ് ഞങ്ങൾക്കും ഇഷ്ടം. ഈ വീഡിയോയിൽ രാത്രി ചായ കുടിക്കുന്നത് തെറ്റാണെന്നോ, അവർക്ക് ശിക്ഷ നല്കിയതാണെന്നോ ഒന്നും പറഞ്ഞിട്ടില്ലല്ലോ ? അവർ പോലീസിനൊപ്പം വളരെ എൻജോയ് ചെയ്ത് ചായയും കുടിച്ചിട്ടാണ് മടങ്ങിയത്... "

 

ഓ എൻജോയ് ഇൻചാമി... അത് പറ.. നമ്മൾ വീണ്ടും തെറ്റുധരിച്ചു...

ഏതായാലും അർധരാത്രി ആണുങ്ങൾ പുറത്തിറങ്ങിയാൽ കഞ്ചാവും പെണ്ണുങ്ങൾ പുറത്തിറങ്ങിയാൽ പോക്ക് കേസും എന്നൊന്നും പറഞ്ഞുള്ള സദാചാരം നടന്നില്ലല്ലോ... അവർ മാന്യമായ രീതിയിൽ ചായ കുടിപ്പിച്ചിട്ട് വിട്ടതാണല്ലോ...

പിന്നെ പാർട്ടി മൂഡ് ആയോണ്ടാവും വീഡിയോ എഡിറ്റ് ചെയ്ത് ഈ പരുവമാക്കിയത്..

ഇനിയിപ്പോൾ പോലീസിനെ കാണുമ്പോൾ കുറച്ചു ചായ കിട്ടുമോ സാറെ എന്ന് ചോയിക്കാം ... രാത്രി മാത്രമാക്കേണ്ട സൗഹൃദ ചായ സർവീസ്...

അപ്പോൾ മ്യമന്മാർക്ക് എന്നോടൊന്നും തോന്നരുത് കേട്ടോ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും തടഞ്ഞുകൊണ്ടുള്ള സര്‍ക്കുലര്‍ പിന്‍വലിച്ചു  (4 hours ago)

ആശുപത്രിയില്‍ നിന്ന് മടങ്ങിയ അതിഥിത്തൊഴിലാളി ആംബുലന്‍സിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു  (4 hours ago)

ചങ്ങനാശേരിയിലെ 3 പേരുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിക്കാന്‍ അനുമതി; ഹൈക്കോടതി ഉത്തരവിനെതിരെ കാലടി വി സി അപ്പീല്‍ നല്‍കി  (5 hours ago)

ഓച്ചിറയില്‍ വീട്ടില്‍ നിന്ന് വന്‍ മദ്യ ശേഖരം പിടികൂടി  (6 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 46 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (8 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ സ്വാധീനം മൂലം ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത; ബംഗാൾ ഉൾക്കടലിൽ മൽസ്യബന്ധനത  (8 hours ago)

ഇതിലൂടെ സംസ്ഥാനത്തെ 486.33 കിലോമീറ്റർ റോഡുകൾ വികസിപ്പിക്കാനാകും; സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് വലിയ കരുത്താകുമെന്ന് മന്ത്രി പി.കെ. ബഷീർ  (8 hours ago)

മീറ്റ് റെക്കോര്‍ഡുകളുടെ പെരുമഴയും മികച്ച ജനപങ്കാളിത്തവും സംഘാടക മികവും കൊണ്ട് ചരിത്രത്തില്‍ ഇടംപിടിച്ച കായികമേളയാണ് കോഴിക്കോട് നടന്നത്; അടുത്ത വര്‍ഷത്തെ 69-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള കൊല്ലം ജില്ലയ  (8 hours ago)

31ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള; എല്ലാവര്‍ക്കും ഏറ്റവും സൗകര്യമായി സിനിമ കാണാന്‍ കഴിയും; ദീര്‍ഘനേരം കാത്തുനിന്നിട്ട് സിനിമ കാണാന്‍ കഴിയാതെ വരുന്ന സാഹചര്യം ഒഴിവാക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്  (9 hours ago)

ചെല്ലാനം കടൽഭിത്തി നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്; ചെല്ലാനത്തെ കടലാക്രമണ ദുരിതത്തിന് പരിഹാരം കാണുന്നതിനായി നടപ്പാക്കുന്ന കടൽഭിത്തി നിർമാണത്തിന്റെ രണ്ടാംഘട്ട നിർമാണോദ്ഘാട  (9 hours ago)

നീണ്ട കാലത്തെ പ്രക്ഷോഭങ്ങളുടെയും സാംസ്കാരിക മുന്നേറ്റങ്ങളുടെയും ഫലമായാണ് ഭാഷാടിസ്ഥാനത്തിൽ നമ്മുടെ സംസ്ഥാനം രൂപീകരിക്കപ്പെട്ടത്; കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അധ്യായങ്ങളിലൊന്നായ ഈ ദിനം  (9 hours ago)

ബാറുകളിലെത്തുന്നവരുടെ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കണം; 23 വയസ്സ് തികയാത്തവർക്ക് മദ്യം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബാറുകളുടെ ലൈസൻസ് റദ്ദുചെയ്യുന്നതുൾപ്പെടെയുള്ള ശക്തമായ നടപടികളുണ്ടാവുമെന്ന  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 15372 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ചരസും പിടിച്ചെടുത്തു  (9 hours ago)

നിർമിതബുദ്ധിയുടെ കാലത്ത് സൈബർ സുരക്ഷ ഉറപ്പാക്കാൻ നൂതനമായ പ്രതിരോധ മാർഗങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യം ; 2027ഓടെ സമ്പൂർണ സൈബർ പ്രതിരോധ കേരളം സൃഷ്ടിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

Malayali Vartha Recommends