സമാധാനത്തിനുള്ള നൊബേല്‍ ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റിന്

സമാധാനത്തിനുള്ള നൊബേല്‍ ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റിന്. ടുണീഷ്യയില്‍ ബഹുസ്വര ജനാധിപത്യത്തിന് മുല്ലപ്പൂ വിപ്‌ളവത്തിലൂടെ തുടക്കമിട്ടെന്ന് നൊബേല്‍ കമ്മറ്റി വിലയിരുത്തി. 2013 ലാണ് സംഘടന രൂപീകരിച്ചത്. ജനാധിപത്യത്തിനായുള്ള അറബ് വസന്തം പ്രക്ഷോഭത്തിന് തുടക്കമിട്ടത് ട്യൂണീസിയയിലാണ്.
ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ, ഇറ്റാലിയന്‍ കത്തോലിക്ക വൈദികന്‍ മുസൈ സെറൈ എന്നിവര്‍ സമാധന നൊബേലിന് പരിഗണിക്കപ്പെട്ടിരുന്നു. കടല്‍ താണ്ടിയെത്തുന്ന അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കുന്ന സന്നദ്ധസംഘടനയുടെ നേതൃത്വമാണ് ഫാ, മുസീ സെറെയെ പട്ടികയില്‍ എത്തിച്ചത്.
കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ്, കൊളംബിയന്‍ റെവലൂഷണറി ആംഡ് ഫോഴ്‌സ് നേതാവ് ടിമോലീന്‍ ജിമെന്‍സ് , റഷ്യന്‍ പത്രം നൊവായയുടെ പത്രാധിപര്‍ ദിമിത്രി മുറാദോവ്, എഡ്വാര്‍ഡ് സ്‌നോഡന്‍, എന്നിവരും ആദ്യപത്തിലുണ്ടായിരുന്നു. 68 സന്നദ്ധ സംഘടനകളും 205 വ്യക്തികളും അടക്കം 273 നോമിനേഷനുകളാണ് ഇത്തവണ നോബേല്‍ സമാധാന പുരസ്‌കാരത്തിനായി പരിഗണിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























