Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും

ഐ.പി.എൽ 14-ാം സീസണ് ഏപ്രില്‍ ഒന്‍പതുമുതല്‍ തുടക്കം; മത്സരങ്ങൾ നടക്കുന്നത് ഇന്ത്യയിലെ ആറ് വേദികളിലായി; മേയ് 30 ന് ഫൈനല്‍

07 MARCH 2021 11:07 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ 14-ാം സീസണ്‍ ഏപ്രില്‍ ഒന്‍പതുമുതല്‍ ഇന്ത്യയിലെ ആറ് വേദികളിലായി നടക്കും. മേയ് 30-ാണ് ഫൈനല്‍. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണ യു.എ.ഇയിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഇത്തവണ ആദ്യഘട്ടത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെയാണ് മത്സരങ്ങള്‍ നടത്തുക. ഒരു ടീമിനും ഹോം മത്സരങ്ങളുണ്ടാകില്ല. സ്ഥിതി മെച്ചപ്പെട്ടാല്‍ കാണികളെ പിന്നീട് പരിഗണിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു.

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും വിരാട് കൊഹ്‌ലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിലെ അവസാന മത്സരം അഹമ്മദാബാദില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും തമ്മിലാണ്. അഹമ്മദാബാദ് മൊട്ടേറ സ്റ്റേഡിയത്തിലാണ് പ്ലേഓഫ് മത്സരങ്ങളും ഫൈനലും. സമ്ബൂര്‍ണ മത്സരക്രമം പുറത്തുവിട്ടെങ്കിലും കൊവിഡ് സാഹചര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു.

ചെന്നൈ, അഹമ്മദാബാദ് ,ബെംഗളുരു, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ഈ സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട് ടൂര്‍ണമെന്റ് അവസാനിക്കുന്നതു വരെ പ്രത്യേക ബയോ സെക്യുര്‍ ബബ്ള്‍ ക്രമീകരിക്കും.

ലീഗ് ഘട്ടത്തിലെ മത്സരങ്ങള്‍ നാലു വേദികളിലായിട്ടാണ് ക്രമീകരിക്കുന്നത്. ആകെയുള്ള 56 മത്സരങ്ങള്‍ 10 എണ്ണം വീതം ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലായി നടക്കും. അഹമ്മദാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ എട്ടു മത്സരങ്ങള്‍ വീതവും നടക്കും.

ലീഗ് ഘട്ടത്തില്‍ എല്ലാ ടീമുകളും ആകെയുള്ള ആറില്‍ നാലു സ്റ്റേഡിയങ്ങളിലും കളിക്കും. ആറു ദിവസം രണ്ടു മത്സരങ്ങള്‍ വീതമുണ്ട്. ഈ ദിവസങ്ങളില്‍ ആദ്യ മത്സരം വൈകീട്ട് 3.30ന് ആരംഭിക്കും. രാത്രിയിലെ മത്സരം 7.30നാണ് ആരംഭിക്കുക. കൊവിഡ് വ്യാപന സാദ്ധ്യത മുന്‍നിറുത്തി അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മത്സരങ്ങള്‍ നടത്തുക. ഒരു ടീമിന് ലീഗ് ഘട്ടത്തില്‍ മൂന്നു തവണ മാത്രമേ വേദി മാറാന്‍ യാത്ര ചെയ്യേണ്ടി വരൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയിൽനിന്ന് പുക ... റോഡിൽ ഇരുന്ന് പരിശോധിച്ച യുവാവ് ഇതേ ദിശയിൽ നിന്നുതന്നെ എത്തിയ കാർ  (1 hour ago)

യുവാവ് കുഴഞ്ഞു വീണു.  (2 hours ago)

ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചേര്‍ത്ത് കെഎസ്ആര്‍ടിസി രൂപീകരിച്ച പ്രഫഷണല്‍ ഗാനമേള ട്രൂപ്പ് 'ഗാനവണ്ടി' ഇന്ന് അരങ്ങേറ്റം കുറിക്കും  (2 hours ago)

ശബരിമലയിൽ പ്രധാനമന്ത്രി ഭക്തർ കാത്തിരുന്ന മുഹൂർത്തം ഉറപ്പ് കൃഷ്ണദാസിന്  (2 hours ago)

മകൻ മരിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോൾ അച്ഛനും മരണത്തിന് കീഴടങ്ങി.  (2 hours ago)

WE ARE WAITING.... രാഹുൽ വരും ..വന്നിരിക്കും പക്ഷേ കോൺഗ്രസ്സിന് കുത്തില്ല..! ധൈര്യമുണ്ടെങ്കിൽ തടഞ്ഞ് നോക്ക്  (2 hours ago)

11 ദിവസമായി ഇട്ടതുണിയോടെ രാഹുൽ ഈശ്വറിന്റെ സമനില തെറ്റി..കിളിപോയ അവസ്ഥ...? പുതിയ വീഡിയോ ഞെട്ടിക്കുന്നത്  (3 hours ago)

രാഹുലിനെ തൊടേണ്ട മിസ്റ്റർ പിണറായി..വോട്ട് ഇട്ടിട്ടുവേണം മലചവിട്ടാൻ..! കരണക്കുറ്റി തകർത്ത് ശോഭ  (3 hours ago)

പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ  (3 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് മുന്നേറി  (3 hours ago)

രണ്ടാംഘട്ട പോളിങ് പുരോഗമിക്കുന്നു..  (3 hours ago)

കേരളത്തിലെ രണ്ട് സര്‍വകലാശാലകളിലെ വിസിമാരെ തിരഞ്ഞെടുക്കുന്നതിനായി ജസ്റ്റിസ് സുധാംഷു ധൂലിയക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി  (4 hours ago)

തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന തദ്ദേശാംഗങ്ങൾ 21ന് സത്യപ്രതിജ്ഞയോ  (4 hours ago)

ഇബിജി ഗ്രൂപ്പ് 'നാരി ശക്തി'  (4 hours ago)

സ്വർണവിലയിൽ നേരിയ ഇടിവ്  (4 hours ago)

Malayali Vartha Recommends