വി.വി.എസ്.ലക്ഷ്മൺ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായേക്കും

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വി.വി.എസ്.ലക്ഷ്മൺ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ (എൻ.സി.എ) തലവനായേക്കും. രാഹുൽ ദ്രാവിഡിന്റെ ഒഴിവിലേക്കാണ് വി.വി.എസ്.ലക്ഷ്മണിനെ ബി.സി.സി.ഐ പരിഗണിക്കുന്നത്. ബി.സി.സി.ഐ പ്രസിഡന്റെ സൗരവ് ഗാംഗുലിയും സെക്രട്ടറി ജെയ് ഷായും വി.വി.എസ്.ലക്ഷ്മണിനെ എൻ.സി.എയുടെ അധ്യക്ഷനാക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സഹതാരങ്ങളായ വി.വി.എസ്.ലക്ഷ്മൺ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായും രാഹുൽദ്രാവിഡ് ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായും എത്തുന്നത് ഇന്ത്യൻ ക്രിക്കറ്റിന് ഗുണംചെയ്യുമെന്നാണ് ബി.സി.സി.ഐ പ്രതീക്ഷിക്കുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം ഇന്ത്യൻ ക്രിക്കറ്റിന് വളക്കൂറുള്ള മണ്ണായി മാറുമെന്നാണ് ബി.സി.സി.ഐ കരുതുന്നത്. പുറത്തുവരുന്ന വാർത്തകളിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ബി.സി.സി.ഐ തയ്യാറായിട്ടില്ല.
\https://www.facebook.com/Malayalivartha

























