രഹാനെയെയും പൂജാരയെയും ടീമില്‍ നിന്ന് മാറ്റിനിർത്തുമെന്ന് റിപ്പോർട്ട്; ടെസ്റ്റ് മത്സരങ്ങളിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം രോഹിതിനു ലഭിച്ചേക്കും

രഹാനെയെയും പൂജാരയെയും ടീമില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍.പുതിയ പരിശീലകനും കീഴില്‍ ടീം എങ്ങനെ പ്രകടനം നടത്തുന്നു എന്ന് പരിശോധിച്ചതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
അങ്ങനെയെങ്കില്‍ ടെസ്റ്റ് മത്സരങ്ങളിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം രോഹിതിനു ലഭിക്കും.അതേസമയം, രോഹിത് ശര്‍മയെ ഇന്ത്യയുടെ പുതിയ ട്വന്റി-20 ടീം നായകനായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തു. വിരാട് കോലി ഒഴിഞ്ഞതോടെയാണ് രോഹിത് ക്യാപ്റ്റനായത്. കെ.എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍.
https://www.facebook.com/Malayalivartha

























