ന്യൂസിലന്‍ഡിനെതിരായ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...

ന്യൂസിലന്‍ഡിനെതിരായ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റില്‍ നായകന്‍ വിരാട് കോഹ്ലി കളിക്കില്ല. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ടീമിനൊപ്പം ചേരും.
രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഋഷഭ് പന്ത് എന്നിവര്‍ക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചു. നവംബര്‍ 25ന് തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ അജിങ്ക്യ രഹാനെ ടീമിനെ നയിക്കും.
ചേതേശ്വര്‍ പൂജാരയാകും വൈസ് ക്യാപ്റ്റന്‍. ഡിസംബര്‍ മൂന്നിന് തുടങ്ങുന്ന രണ്ടാം ടെസ്റ്റിന് മുന്‍പ് കോഹ്ലി ടീമിനൊപ്പം ചേരും. ട്വന്റി-20 ടീമില്‍ നിന്നും തഴയപ്പെട്ട ഷര്‍ദുല്‍ ഠാക്കൂറിനെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്തിയിട്ടില്ല. രോഹിത്തിന്റെ അഭാവത്തില്‍ മായങ്ക് അഗര്‍വാളിനൊപ്പം കെ.എല്‍.രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.
പന്തിന് പകരം സാഹ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് അണിയും. രണ്ടാം വിക്കറ്റ് കീപ്പറായി കെ.എസ്.ഭരതിനെയും സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് ടീമില്‍ പേസര്‍ പ്രസിദ് കൃഷ്ണ, സ്പിന്നര്‍ ജയന്ത് യാദവ് എന്നിവര്‍ ഇടം നേടി.
"
https://www.facebook.com/Malayalivartha


























