Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

'നിനക്ക് വൃഷണത്തിൽ കാൻസറാണ്. നാഭിയിൽ ബോൾ കൊണ്ടത് ഒരുകണക്കിന് നന്നായി. അല്ലെങ്കിൽ നീ പോലും ഈ ട്യൂമർ ശ്രദ്ധിക്കില്ലായിരുന്നു. വെയ്ഡിന് ഒന്നും ഉരിയാടാനായില്ല. ഡോക്ടറുടെ മുറിയിൽ തികഞ്ഞ നിസ്സംഗതയോടെ അവൻ ഇരുന്നു. ആ ഞെട്ടൽ വർഷങ്ങളോളം വേഡിനെ പിന്തുടർന്നു...' അധികമാർക്കും അറിയാത്ത മാത്യു വെയ്ഡെന്ന പോരാളിയെ തുറന്നുകാട്ടി കുറിപ്പ്

14 NOVEMBER 2021 10:26 AM IST
മലയാളി വാര്‍ത്ത

ലോകകപ്പ് ട്വന്റി 20യിലെ നിർണായക സെമിഫൈനലിൽ പാകിസ്ഥാന്റെ തുടർച്ചയായ വിജയങ്ങൾക്ക് തട വിധിച്ച് ഓസ്ട്രേലിയ ഫൈനലിലേക്ക് എത്തിയിരിക്കുന്നു. അങ്ങനെ മധ്യനിരയിൽ മാത്യു വെയ്ഡിന്റെ തകർപ്പന്‍ ബാറ്റിങ്ങാണ് ഓസീസ് ടീമിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത് തന്നെ. കായികലോകം ഒന്നാകെ മാത്യു വെയ്ഡിന്റെ തകർപ്പൻ പ്രകടനത്തെ വാഴ്ത്തുമ്പോൾ അധികമാർക്കും അറിയാത്ത വെയ്ഡെന്ന പോരാളിയെ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തുകയാണ് ക്രിക്കറ്റ് നിരീക്ഷകനും എഴുത്തുകാരനുമായ സന്ദീപ് ദാസ്. ഫേസ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

കാൻസറിനെ തുരത്തി കളിക്കളത്തിൽ പോരാളിയെ പോലെ ഉദിച്ചുയർന്ന പ്രതിഭയാണ് വെയ്ഡെന്ന് സന്ദീപ് കുറിപ്പിൽ വ്യക്തമാക്കുന്നു. വർണണാന്ധത ഉൾപ്പെടെ പലവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും നിശ്ചയദാർഢ്യം കൊണ്ട് അതിനെയെല്ലാം നേരിട്ട വെയ്ഡ് അതിജീവനത്തിന്റെ പ്രതീകമാണെന്നും സന്ദീപ് കുറിക്കുകയുണ്ടായി.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്ക് അത്ഭുത വിജയം സമ്മാനിച്ച മാത്യു വേഡിൻ്റെ ജീവിതകഥ എല്ലാവർക്കും ഒരു പ്രചോദനമാണ്.

വർഷങ്ങൾക്കുമുമ്പ് പതിനാറുകാരനായിരുന്ന വേഡ് കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുകയായിരുന്നു. നാഭിയിൽ പന്ത് കൊണ്ടതിൻ്റെ വേദന മൂലം ഡോക്ടറെ കാണാം എന്ന് വേഡ് തീരുമാനിച്ചു. നിസ്സാരമായ ഒരു ചികിത്സയ്ക്കുശേഷം വീട്ടിൽ പോകാം എന്ന് കരുതിയിരുന്ന വേഡിനെ ഞെട്ടിച്ചുകൊണ്ട് ഡോക്ടറുടെ മറുപടി വന്നു-

''നിനക്ക് വൃഷണത്തിൽ കാൻസറാണ്. നാഭിയിൽ ബോൾ കൊണ്ടത് ഒരുകണക്കിന് നന്നായി. അല്ലെങ്കിൽ നീ പോലും ഈ ട്യൂമർ ശ്രദ്ധിക്കില്ലായിരുന്നു...''

അതുകേട്ട് തരിച്ചിരുന്ന ടീനേജറുടെ മുഖത്ത് നോക്കി ഡോക്ടർ തുടർന്നു-

''കീമോതെറാപ്പി ചെയ്യേണ്ടിവരും. അതിൻ്റെ ഭാഗമായി നിൻ്റെ തലമുടി നഷ്ടമാവും. ഇതെല്ലാം നേരിടാനുള്ള തയ്യാറെടുപ്പ് നീ നടത്തണം...''

വെയ്ഡിന് ഒന്നും ഉരിയാടാനായില്ല. ഡോക്ടറുടെ മുറിയിൽ തികഞ്ഞ നിസ്സംഗതയോടെ അവൻ ഇരുന്നു. ആ ഞെട്ടൽ വർഷങ്ങളോളം വേഡിനെ പിന്തുടർന്നു.

കൃത്യമായ ചികിത്സയുടെ സഹായത്തോടെ വേഡ് അർബുദത്തെ കീഴടക്കി. കീമോ തെറാപ്പി ചെയ്യുന്നതിനിടയിൽ വീണുകിട്ടിയ ഇടവേളകളിൽ അവൻ ക്രിക്കറ്റ് പരിശീലിച്ചു. പക്ഷേ ഓസ്ട്രേലിയയുടെ ദേശീയ ടീമിൽ എത്തിപ്പെടാനാകും എന്ന് വേഡ് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല.

ആദം ഗിൽക്രിസ്റ്റ് എന്ന മഹാരഥൻ അലങ്കരിച്ച ഓസീസ് വിക്കറ്റ് കീപ്പറുടെ സ്ഥാനം ഒരു അസുഖക്കാരൻ പയ്യന് മോഹിക്കാൻ സാധിക്കുന്നതെങ്ങനെ!?

പക്ഷേ ആ കൊടുമുടി വേഡ് കീഴടക്കി. നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ അയാൾ ഓസ്ട്രേലിയയുടെ കുപ്പായമണിഞ്ഞു. തികഞ്ഞ അഭിമാനത്തോടെ ബാഗി ഗ്രീൻ തലയിൽ ധരിച്ചു. എങ്കിലും വേഡിൻ്റെ അസ്ഥിരമായ പ്രകടനങ്ങൾ സദാ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി.

കളർ ബ്ലൈൻഡ്നെസ് ആയിരുന്നു വേഡിൻ്റെ മറ്റൊരു പ്രശ്നം. ഡേ നൈറ്റ് ടെസ്റ്റുകളിൽ കീപ്പ് ചെയ്യുന്ന സമയത്താണ് വേഡ് അതിൻ്റെ ബുദ്ധിമുട്ട് അനുഭവിച്ചത്. കൃതൃമ വെളിച്ചത്തിൽ പിങ്ക് ബോൾ കൈപ്പിടിയിലൊതുക്കാൻ അയാൾ ശരിക്കും പ്രയാസപ്പെട്ടു.

ഇതെല്ലാം അതിജീവിച്ച് അയാൾ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം വരെയെത്തി. ടി20 ലോകകപ്പിൻ്റെ ഫൈനലിലെ സ്ഥാനവും വേഡും തമ്മിൽ 18 റണ്ണുകളുടെ ദൂരം ഉണ്ടായിരുന്നു.

 

പ്രതിബന്ധം ആയി നിന്നിരുന്നത് ഷഹീൻ അഫ്രിഡിയായിരുന്നു. ടൂർണ്ണമെൻ്റിലെ ഏറ്റവും മികച്ച ബോളർമാരിലൊരാൾ. വേഡിന് ഒരു ചുവട് പോലും പിഴച്ചില്ല. സിക്സ്,സിക്സ്,സിക്സ്...!'' ജീവിതം നിങ്ങളെ തളർത്തുമ്പോൾ മാത്യു വേഡിനെപ്പോലെ അതിജീവിക്കുക...! വിമർശനങ്ങളെ നിങ്ങൾ മാത്യു വേഡിനെപ്പോലെ അടിച്ചകറ്റുക...! തിരിച്ചുവരാനുള്ള അവസരങ്ങൾ നമുക്ക് ലഭിക്കുമ്പോൾ നാം മാത്യു വേഡ് ആയി അവതാരമെടുക്കുക...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (5 minutes ago)

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (22 minutes ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (34 minutes ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (45 minutes ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (6 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (6 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (6 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (6 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (6 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (7 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (8 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (13 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (13 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (13 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (14 hours ago)

Malayali Vartha Recommends