ഇന്ത്യ - ന്യൂസിലന്‍ഡ് ട്വന്റി 20; ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബോളിങ് തിരഞ്ഞെടുത്തു; വെങ്കിടേഷ് അയ്യര്‍ക്ക് അരങ്ങേറ്റം

ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി 20യില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബോളിങ് തിരഞ്ഞെടുത്തു. വെങ്കിടേഷ് അയ്യര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കും. നാല് മാറ്റങ്ങളുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. മാര്‍ക്ക് ചാപ്മാന്‍, ടോഡ് ആസില്‍, രച്ചിന്‍ രവിന്ദ്ര, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരാണ് കിവി ടീമിലെത്തിയത്.
2013 ന് ശേഷം ആദ്യമായാണ് ഒരു ട്വന്റി 20 മത്സരം ജയ്പൂരില്‍ അരങ്ങേറുന്നത്. 2019 ഐപിഎല്‍ സീസണില്‍ ഏഴ് മത്സരങ്ങളാണ് നടന്നത്. ആറിലും ജയം രണ്ടാമത് ബാറ്റ് ചെയ്തവര്‍ക്കായിരുന്നു. ട്വന്റി 20യില്‍ ഇന്ത്യക്ക് മുകളില്‍ ന്യൂസിലന്‍ഡിന് വ്യക്തമായ ആധിപത്യമുണ്ട്. 15 മത്സരങ്ങളില്‍ ആറ് തവണ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്.
https://www.facebook.com/Malayalivartha


























