"ഇത് എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു", ക്രിക്കറ്റ് കളി മതിയാക്കുന്നുയെന്ന എ ബി ഡിവില്ലിയേഴ്‌സിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഹൃദയസ്പര്‍ശിയായ സന്ദേശവുമായി വിരാട് കോഹ്ലി

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായ എ ബി ഡിവില്ലിയേഴ്‌സിന് ഹൃദയസ്പര്‍ശിയായ സന്ദേശവുമായി മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ക്രിക്കറ്റ് കളി മതിയാക്കുകയാണെന്ന് ഡിവില്ലിയേഴ്‌സ് ലോകത്തെ അറിയിച്ച് നിമിഷങ്ങള്‍ക്ക് പിന്നാലെയാണ് ആര്‍സിബി ടീമിന്റെ ക്യാപ്റ്റനായ കോഹ്ലി ട്വിറ്ററിലൂടെ സന്ദേശവുമായി എത്തിയത്.
"ഇത് എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു, പക്ഷേ താങ്കള്‍ എപ്പോഴും ചെയ്യുന്നത് പോലെ ഈ തീരുമാനവും താങ്കള്‍ക്കും താങ്കളുടെ കുടുംബത്തിനും ഉചിതമായ ഒന്ന് തന്നെയായിരിക്കും. താങ്കളെ ഞാന്‍ ഏറെ സ്നേഹിക്കുന്നു." കോഹ്ലി കുറിച്ചു.
"ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച കളിക്കാരനും ഞാന്‍ കണ്ടുമുട്ടിയതില്‍ വെച്ച് ഏറ്റവും പ്രചോദനാത്മകവുമായ വ്യക്തിക്ക്, നിങ്ങള്‍ കരിയറില്‍ സ്വന്തമാക്കിയ നേട്ടങ്ങളിലും ഈ കളിക്കും ഒപ്പം ആര്‍സിബിക്ക് വേണ്ടിയും നല്‍കിയ കാര്യങ്ങളിലും നിങ്ങള്‍ക്ക് അഭിമാനിക്കാം. നമ്മള്‍ തമ്മിലുള്ള ബന്ധം അത് ഈ കളിക്കും അപ്പുറമുള്ളതാണ്, അത് എന്നും നിലനില്‍ക്കുമെന്നും കോഹ്ലി കുറിച്ചു.
https://www.facebook.com/Malayalivartha


























