Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ന്യൂസിലന്‍ഡിനെ തകർത്തത് ഏഴ് വിക്കറ്റിന്; കെ എല്‍ രാഹുലിനും രോഹിത് ശര്‍മ്മക്കും അര്‍ധസെഞ്ചുറി

19 NOVEMBER 2021 11:43 PM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടി ടീം ഇന്ത്യ. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ തകര്‍ത്ത് വിട്ടത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബര ഇന്ത്യ സ്വന്തമാക്കി.

അര്‍ധസെഞ്ചുറി പ്രകടനങ്ങളുമായി കളം നിറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (36 പന്തുകളില്‍ 55) കെ എല്‍ രാഹുല്‍ ( 49 പന്തുകളില്‍ 65 റണ്‍സ്) എന്നിവരാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും നേടിയ 117 റണ്‍സാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. നേരത്തെ മികച്ച തുടക്കം നേടി തകര്‍ത്തടിച്ച കിവീസിനെ അവസാന ഓവറുകളിലെ മികച്ച പ്രകടനത്തിലൂടെ പിടിച്ചുകെട്ടിയ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനവും നിര്‍ണായകമായി.

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ കെ എല്‍ രാഹുലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. രാഹുല്‍ തകര്‍ത്തടിച്ച്‌ മുന്നേറിയപ്പോള്‍ രോഹിത് ശര്‍മ താരത്തിന് പിന്തുണ നല്‍കി കൂടെ നിന്നു. ഇരുവരും ചേര്‍ന്ന് ന്യൂസിലന്‍ഡ് ബൗളര്‍മാരെ അനായാസം നേരിട്ടപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിലേക്ക് റണ്‍സും അനായാസം ഒഴുകിയെത്തുകയായിരുന്നു. തകര്‍ത്തടിച്ച്‌ മുന്നേറിയ ഇവര്‍ പവര്‍പ്ലേ ഓവറില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

പവര്‍പ്ലേ ഓവറുകള്‍ക്ക് ശേഷവും അടിതുടര്‍ന്ന ഇവര്‍ക്കെതിരെ കിവീസ് ബൗളര്‍മാര്‍ക്ക് ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ സാന്റ്നര്‍ എറിഞ്ഞ 10ാ൦ ഓവറില്‍ 29ല്‍ നില്‍ക്കെ രോഹിത് ശര്‍മ നല്‍കിയ ക്യാച്ച്‌ ട്രെന്റ് ബോള്‍ട്ട് നിലത്തിട്ടതും അവര്‍ക്ക് തിരിച്ചടിയായി. പിന്നാലെ 11ാ൦ ഓവറില്‍ മില്‍നെയെ സിക്സിന് പറത്തി രാഹുല്‍ തന്റെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷവും അടിതുടര്‍ന്ന രാഹുല്‍ ഒടുവില്‍ സൗത്തിയുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്സിന് ക്യാച്ച്‌ നല്‍കിയാണ് മടങ്ങിയത്. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം 117 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്.

രാഹുല്‍ മടങ്ങിയെങ്കിലും മറുവശത്ത് രോഹിത് അടി തുടര്‍ന്നു. 15ാ൦ ഓവറില്‍ മില്‍നെയുടെ പന്തില്‍ സിക്സ് പറത്തിയാണ് രോഹിത് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. അര്‍ധസെഞ്ചുറി തികച്ചുനില്‍ക്കുകയായിരുന്ന രോഹിതിനെ പുറത്താക്കി സൗത്തി വീണ്ടും ന്യൂസിലന്‍ഡിന് ആശ്വാസം നല്‍കി. രോഹിത് മടങ്ങിയ ശേഷം കഴിഞ്ഞ മത്സരത്തിലെ ഹീറോയായ സൂര്യകുമാര്‍ യാദവാണ് ക്രീസിലെത്തിയത്. എന്നാല്‍ അതേ ഓവറിന്റെ അവസാന പന്തില്‍ സൂര്യകുമാറിനെ ക്ലീന്‍ ബൗള്‍ഡാക്കി സൗത്തി കിവീസിന് ബ്രേക്ത്രൂ നല്‍കി.

ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയത് പോലൊരു പ്രകടനം ന്യൂസിലന്‍ഡ് ബൗളര്‍മാരും ആവര്‍ത്തിക്കുമോ എന്ന് ആരാധകരില്‍ ചെറിയ സംശയം ഉണര്‍ന്നെങ്കിലും അവയെ അടിച്ചു പറത്തി ഋഷഭ് പന്ത് ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു. 11 പന്തില്‍ 12 റണ്‍സോടെ വെങ്കടേഷ് അയ്യരും ആറ് പന്തില്‍ 12 റണ്‍സോടെ പന്തും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന് മാര്‍ട്ടിന്‍ ഗപ്റ്റിലും ഡാരില്‍ മിച്ചലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ പിന്നീട് ഈ തുടക്കം മുതലെടുക്കാന്‍ കഴിയാതെ പോയതോടെ അവര്‍ ചെറിയ സ്കോറിലേക്ക് ഒരുങ്ങുകയായിരുന്നു. ഒരു ഘട്ടത്തില്‍ 200 റണ്‍സ് നേടുമെന്ന് തോന്നിച്ച ന്യൂസിലന്‍ഡിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ ചേര്‍ന്ന് വരിഞ്ഞു മുറുക്കുകയായിരുന്നു. 11.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 90 റണ്‍സ് എന്ന നിലയിലായിരുന്ന അവര്‍ക്ക് പിന്നീടുള്ള 52 പന്തുകളില്‍ നിന്നും കേവലം 63 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 21 പന്തുകളില്‍ 34 റണ്‍സ് എടുത്ത ഗ്ലെന്‍ ഫിലിപ്‌സാണ് അവരുടെ ടോപ് സ്‌കോറര്‍. വെടിക്കെട്ട് ബാറ്റര്‍മാരായ ടിം സീഫെര്‍ട്ട് 15 പന്തുകളില്‍ 13, ജിമ്മി നീഷാം 12 പന്തുകളില്‍ 3 എന്നിവര്‍ നിരാശപ്പെടുത്തി.

ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് നേടി. അരങ്ങേറ്റ മത്സരം കളിച്ച ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (10 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (10 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (10 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (10 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (11 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (11 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (11 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (11 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (12 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (12 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (12 hours ago)

Malayali Vartha Recommends