ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 345 റണ്‍സിന് പുറത്തായി... അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 345 റണ്‍സിന് പുറത്തായി. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്.
ശ്രേയസ് 105 റണ്‍സ് നേടി. ശുഭ്മാന്‍ ഗില്‍ (52), രവീന്ദ്ര ജഡേജ (50) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. വാലറ്റത്ത് ആര്.അശ്വിന് നേടിയ 38 റണ്‍സാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന 16-ാം ഇന്ത്യന്‍ താരമാണ് ശ്രേയസ്. 13 ഫോറും രണ്ടു സിക്സും അടങ്ങിയതായിരുന്നു കന്നി സെഞ്ചുറി. കിവീസിനായി പേസര്‍ ടിം സൗത്തി അഞ്ച് വിക്കറ്റ് വീഴ്ത്തി. കെയില്‍ ജാമിസണ് മൂന്നും അജാസ് പട്ടേലിന് രണ്ടും വിക്കറ്റുകള്‍ ലഭിച്ചു.
258/4 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് ആറ് റണ്‍സ് കൂടി ചേര്‍ത്തപ്പോള്‍ ജഡേജയെ നഷ്ടമായി. കീപ്പര്‍ വൃദ്ധിമാന്‍ സാഹ (1) വന്നപോലെ മടങ്ങിയപ്പോള്‍ ഇന്ത്യ സമ്മര്‍ദത്തിലായി. എന്നാല്‍ അശ്വിനെ കൂട്ടുപിടിച്ച് ശ്രേയസ് ഇന്ത്യയുടെ സ്കോര്‍ 300 കടത്തി.
"
https://www.facebook.com/Malayalivartha