Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെപ്റ്റംബർ 15ന് പ്രഖ്യാപിക്കും; . ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ടി20 പരമ്പരയ്ക്ക് മുമ്പെ ടീം പ്രഖ്യാപിക്കുമെന്നതിനാല്‍ സെലക്ഷനില്‍ നിര്‍ണായകമാകുക ഏഷ്യാ കപ്പിലെ പ്രകടനം തന്നെ

05 SEPTEMBER 2022 01:04 PM IST
മലയാളി വാര്‍ത്ത

ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെപ്റ്റംബർ 15ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. 15 അംഗ ടീമിനെയാണ് ഈ വരുന്ന 15ന് ബിസിസിഐ പ്രഖ്യാപിക്കുക. ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ടി20 പരമ്പരയ്ക്ക് മുമ്പെ ടീം പ്രഖ്യാപിക്കുമെന്നതിനാല്‍ തന്നെ ഏഷ്യാ ടീം സെലക്ഷനില്‍ നിര്‍ണായകമാകുക കപ്പിലെ പ്രകടനം തന്നെയാകുമെന്ന് പ്രതീക്ഷ.

അതേസമയം ക്യാപ്റ്റനെന്ന നിലയിലും ഓപ്പണറെന്ന നിലയിലും രോഹിത് ശര്‍മ ലോകകപ്പ് ടീമിലുണ്ടാകും. രോഹിത്തിന്‍റെ സമീപകാല ഫോം മാത്രമാണ് ഇന്ത്യക്ക് ആശങ്കയായി മാറുന്നത്. കൂടാതെ, വൈസ് ക്യാപ്റ്റന്‍ കെ എൽ രാഹുലും ടീമിലുണ്ടാകുമെന്നാണ് ചില വിലയിരുത്തലുകൾ. ഫോമിന്‍റെയും ഫിറ്റ്നസിന്‍റെയും കാര്യത്തില്‍ ഇപ്പോഴും ആശങ്ക മാറിയിട്ടില്ലെങ്കിലും രാഹുല്‍ ടി20 ലോകകപ്പില്‍ ഉറപ്പായും കളിക്കുമെന്നാണ് സൂചന.

കൂടാതെ ഏഷ്യാ കപ്പില്‍ മികച്ച ഫോമിലുള്ള വിരാട് കോഹ്ലി ലോകകപ്പ് ടീമിലുണ്ടാകുന്നതാണ്. മികച്ച ഫോമിലുള്ള ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാൻ സൂര്യകുമാര്‍ യാദവ് ഉറപ്പായ സാന്നിധ്യമാണ്. നിലവിലെ ഫോമില്‍ ലോകത്തെ ഏത് ടീമിലും സ്ഥാനം നേടാന്‍ കഴിവുള്ള സൂര്യകുമാര്‍ യാദവിന്റെ ലോകകപ്പ് പ്രകടനം കാണാനുള്ള ആവേശത്തിലാണ് ഇപ്പോൾ ആരാധകർ.

അങ്ങനെ ഫോമിലുള്ള പേസ് ഓള്‍ റൗണ്ടറായ ഹര്‍ദ്ദിക് പാണ്ഡ്യയാണ് സൂര്യകുമാറിനെപ്പോലെ ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പായ മറ്റൊരു താരം എന്നത്. കൂടാതെ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഇന്ത്യയുടെ പേസർമാരായ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, സ്പിന്നർ യുസ്‌വേന്ദ്ര ചാഹല്‍, രണ്ടാം വിക്കറ്റ് കീപ്പറെന്ന നിലയിലും ഫിനിഷറെന്ന നിലയിലും ദിനേശ് കാര്‍ത്തിക്, ദീപക് ഹൂഡയും ടീമിലുണ്ടാകുന്നതാണ്.

അതേസമയം 15 അംഗ ടീമിന് പുറമെ രണ്ടോ മൂന്നോ റിസര്‍വ് താരങ്ങളെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനിടയുണ്ട്. ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, സഞ്ജു സാംസണ്‍, രവി ബിഷ്ണോയ്, ആര്‍ അശ്വിന്‍, ആവേശ് ഖാന്‍ എന്നിവരെല്ലാം ലക്ഷ്യമിടുക റിസര്‍വ് ലിസ്റ്റിലെങ്കിലും ഇടം നേടാനായിരിക്കും.

ഇന്ത്യയുടെ സാധ്യത ടീം: രോഹിത് ശര്‍മ (നായകൻ), കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പർ), ദീപക് ഹൂഡ, യുസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിംഗ്, ജസ്പ്രീത് ബുമ്ര. സ്റ്റാൻഡ്‌ബൈ താരങ്ങൾ: ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, സഞ്ജു സാംസണ്‍, രവി ബിഷ്ണോയ്, ആര്‍ അശ്വിന്‍, ആവേശ് ഖാന്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends