Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ വിരമിച്ചു....46 ഏകദിനങ്ങളില്‍ നിന്നായി 934 റണ്‍സും 13 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 249 റണ്‍സും നേടിയിട്ടുണ്ട്

14 SEPTEMBER 2022 09:14 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ വിരമിച്ചു. 2007ല്‍ ആദ്യ ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിലെ സുപ്രധാന സാന്നിദ്ധ്യമായിരുന്നു ഉത്തപ്പ. 46 ഏകദിനങ്ങളില്‍ നിന്നായി 934 റണ്‍സും 13 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 249 റണ്‍സും നേടിയിട്ടുണ്ട്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് താരം അറിയിച്ചു.

2007 ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയിലൂടെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത് ഉത്തപ്പയായിരുന്നു. സമനിലയില്‍ അവസാനിച്ച മത്സരത്തില്‍, ബൗള്‍ ഔട്ടിലൂടെ ഇന്ത്യയെ വിജയത്തിലെത്തിച്ചതിലും ഉത്തപ്പ നിര്‍ണ്ണായക പങ്ക് വഹിച്ചു. പേസ് ബൗളര്‍മാരെ പോലും ക്രീസില്‍ നിന്നും ചാടിയിറങ്ങി പ്രഹരിച്ചിരുന്ന ഉത്തപ്പ, സമകാലിക ക്രിക്കറ്റിലെ മികച്ച ആക്രമണകാരിയായ ബാറ്റര്‍മാരില്‍ ഒരാളായിരുന്നു.

2012ലും 2014ലും ഗൗതം ഗംഭീര്‍ നയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ കിരീടം നേടുമ്‌ബോള്‍ ഉത്തപ്പയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. 2021ല്‍ ഐപിഎല്‍ കിരീടം നേടിയ ചെന്നൈ ടീമിലും ഉത്തപ്പ ഭാഗമായിരുന്നു. 205 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 27 അര്‍ദ്ധ ശതകങ്ങള്‍ ഉള്‍പ്പെടെ 4,952 റണ്‍സ് അടിച്ചു കൂട്ടിയിട്ടുള്ള റോബിന്‍ ഉത്തപ്പ, ഐപിഎല്‍ ചരിത്രത്തിലെ ഒന്‍പതാമത്തെ മികച്ച റണ്‍ വേട്ടക്കാരനാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends