Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 ട്വന്റി 20 പരമ്പര... ഓസ്ട്രേലിയയെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ...

24 SEPTEMBER 2022 06:49 AM IST
മലയാളി വാര്‍ത്ത

ഓസ്ട്രേലിയയെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ട്വന്റി 20 പരമ്പരയിലെ എട്ട് ഓവറാക്കി ചുരുക്കിയ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (11). മഴമൂലം നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം തുടങ്ങാന്‍ വൈകിയ മത്സരം പിന്നീട് എട്ട് ഓവറാക്കി ചുരുക്കുകയായിരുന്നു.

20 പന്തില്‍ നിന്ന് നാല് സിക്സും നാല് ഫോറുമടക്കം 46 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പി.

ഡാനിയല്‍ സാംസെറിഞ്ഞ എട്ടാം ഓവറില്‍ ആദ്യ പന്ത് സിക്സും രണ്ടാം പന്ത് ഫോറുമടിച്ച് ദിനേഷ് കാര്‍ത്തിക്ക് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. കെ.എല്‍ രാഹുല്‍ (10), വിരാട് കോലി (11), സൂര്യകുമാര്‍ യാദവ് (0), ഹാര്‍ദിക് പാണ്ഡ്യ (9) എന്നിവര്‍ പുറത്തായ ഇന്ത്യന്‍ താരങ്ങളാണ്.

ഓസ്ട്രേലിയക്കായി ആദം സാംപ രണ്ട് ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് എട്ട് ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തിരുന്നു. 20 പന്തില്‍ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 43 റണ്‍സോടെ പുറത്താകാതെ നിന്ന ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍ മാത്യു വെയ്ഡാണ്.


ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 15 പന്തില്‍ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 31 റണ്‍സെടുത്തു. സ്റ്റീവ് സ്മിത്ത് എട്ടു റണ്‍സോടെ പുറത്താകാതെ നിന്നു.കാമറൂണ്‍ ഗ്രീന്‍ (5), ഗ്ലെന്‍ മാക്സ്വെല്‍ (0), ടിം ഡേവിഡ് (2) എന്നിവരാണ് പുറത്തായ മറ്റ് ഓസ്ട്രേലിയന്‍ താരങ്ങള്‍.

രണ്ട് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി അപകടകാരികളായ ഗ്ലെന്‍ മാക്സ്വെല്ലിനെയും ടിം ഡേവിഡിനെയും മടക്കിയ അക്ഷര്‍ പട്ടേലാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (10 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends