Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം... നാലു മത്സരങ്ങടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി

16 NOVEMBER 2024 12:59 AM IST
മലയാളി വാര്‍ത്ത

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഇന്ത്യന്‍ ബാറ്റിങ് കരുത്തിന്റെ പ്രദര്‍ശനമായി മാറിയ മത്സരത്തില്‍ 135 റണ്‍സിനാണ് സൂര്യകുമാറിന്റെയും സംഘത്തിന്റെയും വിജയം. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 283 റണ്‍സ്. ദക്ഷിണാഫ്രിക്കയുടെ മറുപടി 18.2 ഓവറില്‍ 148 റണ്‍സില്‍ അവസാനിച്ചു. ഇതോടെ, നാലു മത്സരങ്ങടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. കെബര്‍ഹയില്‍ നടന്ന രണ്ടാം ട്വന്റി20യില്‍ മാത്രമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്.

29 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 43 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഡേവിഡ് മില്ലര്‍ 27 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 36 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ 54 പന്തില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യമാണ് ദക്ഷിണാഫ്രിക്കയെ വന്‍ നാണക്കേടില്‍നിന്ന് രക്ഷിച്ചത്. മാര്‍ക്കോ യാന്‍സന്‍ 12 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 29 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ത്യ ഉയര്‍ത്തിയ 284 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം കൂട്ടത്തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് എത്തുമ്പോഴേയ്ക്കും ഡഗ്ഔട്ടില്‍ തിരിച്ചെത്തിയത് നാലു മുന്‍നിര ബാറ്റര്‍മാര്‍! ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്സ് (രണ്ടു പന്തില്‍ 0), റയാന്‍ റിക്കിള്‍ടന്‍ (ആറു പന്തില്‍ ഒന്ന്), ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം (എട്ടു പന്തില്‍ ഒരു ഫോര്‍ സഹിതം എട്ട്), ഹെന്റിച് ക്ലാസന്‍ (0) എന്നിവരാണ് ആദ്യ മൂന്ന് ഓവറിലായി പവലിയനില്‍ തിരിച്ചെത്തിയത്. ഇവരില്‍ മൂന്നു പേരെയും പുറത്താക്കി അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യയ്ക്ക് മിന്നുന്ന തുടക്കം സമ്മാനിച്ചത്.

പിന്നീട് നാലാം വിക്കറ്റില്‍ ഡേവിഡ് മില്ലറിനെ കൂട്ടുപിടിച്ച് ട്രിസ്റ്റന്‍ സ്റ്റബ്സ് നടത്തിയ രക്ഷാപ്രവര്‍ത്തനാണ് ദക്ഷിണാഫ്രിക്കയെ വലിയ നാണക്കേടില്‍നിന്ന് രക്ഷിച്ചത്. നിലയുറപ്പിച്ച ശേഷം തകര്‍ത്തടിച്ച ഇരുവരും അര്‍ധസെഞ്ചറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. നാലാം വിക്കറ്റില്‍ 54 പന്തില്‍ 86 റണ്‍സാണ് ഇരുവരും സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്. ഇതിനു പിന്നാലെ, തുടര്‍ച്ചയായ പന്തുകളില്‍ ഇരുവരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക തോല്‍വിയിലേക്ക് വഴിമാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (7 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (7 hours ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (7 hours ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (8 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (8 hours ago)

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (13 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (13 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (13 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (13 hours ago)

ONAM ഓണം സ്പെഷ്യൽ  (13 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (13 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (13 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (13 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (13 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (13 hours ago)

Malayali Vartha Recommends