ഗോള്‍ അടിച്ചതിന്റെ ആഹ്ലാദപ്രകടനത്തിന്റെ സെല്ഫിവിഡിയോ ഗ്രൗണ്ടില്‍ നിന്നു തന്നെ എടുത്തു; പിന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തു മരിയോ ബലോട്ടെല്ലി!
ഗോള്‍ ആഹ്ലാദം സെല്‍ഫി വിഡിയോയെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയത് ഇറ്റാലിയന്‍ താരം മരിയോ ബലോട്ടെല്ലി.
മാര്സെലിക്കായി ഫ്രാന്‍സ് ലിഗില്‍ കളിക്കവേയാണ് സംഭവം.
ക്യാമറമാനില്‍ നിന്നും തന്റെ ഫോണ്‍വാങ്ങിയാണ് ബലോട്ടെല്ലി സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിച്ചത്. തൊട്ടു പിന്നാലെ വിഡിയോ ഇന്‍സ്റ്റഗ്രാമിലിട്ടു.
2015-ല്‍ സീരി എ യില്‍ ഗോള്‍ നേടിയ ശേഷം ഫ്രാന്‍സെസ്കോ ടോട്ടി സെല്‍ഫി ചിത്രം എടുത്തിരുന്നു.
ഇന്‍സ്റ്റാഗ്രാമില്‍ ആക്ടീവാണ് ഇറ്റാലിയന്‍ താരമായ മരിയോ ബലോട്ടെല്ലി. വീഡിയോകളും ചിത്രങ്ങളും അദ്ദേഹം പതിവായി പോസ്റ്റുചെയ്യാറുണ്ട്.
8 ദശലക്ഷം പേരാണ് താരത്തെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.
https://www.facebook.com/Malayalivartha