ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ആസാമിനെ പരാജയപ്പെടുത്തി കര്‍ണാടക
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ സെമിയോട് അടുത്ത് കര്‍ണാടക. ഇന്ന് രാവിലെ നടന്ന നിര്‍ണായക ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ആസാമിനെ ആണ് കര്‍ണാടക പരാജയപ്പെടുത്തിയത്. തികച്ചും ഏകപക്ഷീയമായ പോരാട്ടത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കായിരുന്നു കര്‍ണാടകയുടെ വിജയം. മലയാളി താരങ്ങളായ ലിയോണ്‍ അഗസ്റ്റിന്, ഷെഫീല്‍, ആഷിഖ് എന്നിവര്‍ ഇന്ന് കര്‍ണാടകയുടെ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നു. രണ്ട് അസിസ്റ്റുകള്‍ ഒരുക്കി ലിയോണ്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
കര്‍ണാടകയ്ക്കായി വിഗ്നേഷ്, റോഷന് എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. ബിസ്വ, മഗേഷ് എന്നിവരാണ് മറ്റു സ്കോറേഴ്സ്. ഈ വിജയത്തോടെ കര്‍ണാടക ഗ്രൂപ്പില്‍ ഒന്നാമതെത്തി. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം വിജയിക്കുകയും ഒരു സമനിലയും നേടിയ കര്‍ണാടകയ്ക്ക് ഇപ്പോള്‍ 7 പോയന്റാണ് ഉള്ളത്. അവസാന മത്സരത്തില്‍ പഞ്ചാബാകും കര്‍ണാടകയുടെ എതിരാളികള്‍.
https://www.facebook.com/Malayalivartha