ചാമ്പ്യന്‍സ് ലീഗ് കീരിടം സ്വപ്നം കണ്ടിറിങ്ങിയ റൊണാള്‍ഡോക്കും സംഘത്തിനും കണ്ണീരോടെ മടക്കം
വന്‍ അട്ടിമറി നടന്ന രാവില്‍ ചാമ്പ്യന്‍സ് ലീഗ് കീരിടം സ്വപ്നം കണ്ടിറിങ്ങിയ റൊണാള്‍ഡോക്കും സംഘത്തിനും കണ്ണീരോടെ മടക്കം. ഇറ്റലിയിലെ ടൂറിനില്‍ യുവന്റസിനെ 21 തകര്‍ത്ത് അയാക്സ് എന്ന ചെറുസംഘം ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു.
28ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഹെഡ്ഡര്‍ ഗോളില്‍ യുവന്റസ് മുന്നിട്ടുനിന്നു. എന്നാല്‍ ആറ് മിനറ്റിനുള്ളില്‍ ഡോണി വാന്‍ ഡി ബീക്കിലൂടെ അയാക്സ് തിരിച്ചടിച്ചു. 11ന് ആദ്യപാദം അവസാനിച്ചു. 67ാം മിനിറ്റില്‍ കോര്‍ണര്‍ കിക്ക് ഡി ലൈറ്റ് ഹെഡ്ഡറിലുടെ ഗോളാക്കുകയായിരുന്നു. പതറിപ്പോയ ഇറ്റാലിയന്‍ നിര കഠിന പരിശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സ്പാനിഷ് ഭീമന്മാരായ റയലിനെ കഴിഞ്ഞ മാസം 41ന് അയാക്സ് തകര്‍ത്തിരുന്നു.
"
https://www.facebook.com/Malayalivartha