ബുണ്ടസ് ലീഗ ഫുട്ബോളില്‍ അപ്രതീക്ഷിത സമനില ഏറ്റുവാങ്ങി ബയേണ്‍ മ്യൂണിക്ക്
ബുണ്ടസ് ലീഗ ഫുട്ബോളില്‍ അപ്രതീക്ഷിത സമനില ഏറ്റുവാങ്ങി ബയേണ്‍ മ്യൂണിക്ക്. തരംതാഴ്ത്തലിന്റെ വക്കില്‍ നില്ക്കുന്ന ന്യൂറംബര്‍ഗാണ് ബയേണിനെ സമനിലയില്‍ തളച്ചത്. ഇരുടീമും ഒരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.
48ാം മിനിറ്റില്‍ മത്തേയുസ് പെരേരയിലൂടെ ന്യൂറംബര്‍ഗാണ് ആദ്യം ലീഡെടുത്തത്. 75ാം മിനിറ്റില്‍ സെര്‍ജ് ഗ്നാബ്രിയിലൂടെ ബയേണ്‍ ഒപ്പമെത്തി. 31 കളികളില്‍ 71 പോയിന്റുമായി ഒന്നാമതാണ് ബയേണ്‍. രണ്ടാം സ്ഥാനത്തുള്ള ഡോര്‍ട്മുണ്ടിന് 69 പോയിന്റാണുള്ളത്. ന്യൂറംബര്ഗിനോടു ജയിച്ചിരുന്നെങ്കില്‍ ബയേണിന് കിരീടം ഉറപ്പിക്കാമായിരുന്നു.
https://www.facebook.com/Malayalivartha