കോപ അമേരിക്ക ടൂര്‍ണമെന്റ്... ചിലിയെ തകര്‍ത്ത് അര്‍ജന്റീന മൂന്നാമത്, സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ചുവപ്പ് കാര്‍ഡ്
കോപ അമേരിക്ക ടൂര്‍ണമെന്റിന്റെ ലൂസേഴ്സ് ഫൈനലില്‍ ചിലിയെ തകര്‍ത്ത് അര്‍ജന്റീന മൂന്നാമത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. അഗ്യുറോ(12), ഡിബാല(22) എന്നിവര്‍ അര്‍ജന്റീനക്കായി ഗോളുകള്‍ തേടി. പെനാല്‍റ്റിയിലൂടെ 59ാം മിനുട്ടില്‍ അര്‍തുറോ വിദാലാണ് ഗോള്‍ നേടിയത്. 37ാം മിനുട്ടില്‍ ചിലി താരം ഗാരി മെഡലുമായി പ്രശ്നമുണ്ടാക്കിയതിന് സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചു.
ഗാരി മെഡലിനും ചുവപ്പ് കാര്‍ഡ് കിട്ടി. ഇതോടെ 10 പേരുമായാണ് ഇരു ടീമുകളും കളിച്ചത്. അഗ്യുറോയുടെ ഗോളിന് വഴിയൊരിക്കിയതിന് ശേഷമായിരുന്നു ചുവപ്പ് കാര്‍ഡ് കണ്ട് മെസി പുറത്ത് പോയത്. തുടക്കം മുതല്‍ ആക്രമിച്ച കളിച്ച അര്‍ജന്റീന അര്‍ഹിച്ച ജയമാണ് സ്വന്തമാക്കിയത്. ഞായറാഴ്ച നടക്കുന്ന കോപ അമേരിക്ക ഫൈനലില്‍ ബ്രസീല്‍ പെറുവിനെ നേരിടും.
"
https://www.facebook.com/Malayalivartha