ഫുട്ബോള്‍ ലോകത്തെ ഗ്ലാമര്‍ പോരാട്ടമായ ബ്രസീല്‍ അര്‍ജന്റീന പോരിന് വീണ്ടും കളമൊരുങ്ങുന്നു
ഫുട്ബോള്‍ ലോകത്തെ ഗ്ലാമര്‍ പോരാട്ടമായ ബ്രസീല്‍ അര്‍ജന്റീന പോരിന് വീണ്ടും കളമൊരുങ്ങുന്നു. ഒരു സൗഹൃദ മത്സരമാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 14നാകും മത്സരം നടക്കുക. മത്സരത്തിന് വേദിയാവുന്നത് സൗദി അറേബ്യ ആകും. പ്രവാസി മലയാളികള്‍ക്ക് അവരുടെ ഇഷ്ട ടീമുകളെ കാണാനുള്ള വലിയ ഒരു അവസരം കൂടിയാകും ഇത്. പക്ഷെ ഈ ചിരവൈരികളുടെ പോരാട്ടത്തില്‍ മെസ്സി ഉണ്ടാകാന്‍ സാധ്യതയില്ല. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷന് ഇപ്പോള്‍ മെസ്സിയെ വിലക്കിയിരിക്കുകയാണ്.
ആ വിലക്ക് അവസാനിച്ചാല്‍ മാത്രമേ മെസ്സിക്ക് കളിക്കാന്‍ ആവുകയുള്ളൂ. മെസ്സി ഇല്ലായെങ്കിലും ബാക്കി പ്രമുഖ താരങ്ങള്‍ ഒക്കെ മത്സരത്തിന് എത്തും. നെയ്മര്‍ അടക്കം സൗദിയില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha