തിരിച്ചെത്തിയ നെയ്മറിന്റെ മികച്ച പ്രകടനം.... സമനില വഴങ്ങി ബ്രസീല്‍.....
കളിക്കളത്തിലേക്ക് തിരിച്ചെത്തിയ നെയ്മര്‍ ബ്രസീലിനായി മികച്ച പ്രകടനം നടത്തി. കൊളംബിയക്കെതിരായ സൗഹൃദ മല്‍സരത്തില്‍ സമനിലയില്‍ വഴങ്ങി ബ്രസീല്‍. 20ാം മിനിട്ടില്‍ നെയ്മറിന്റെ കോര്‍ണര്‍ വലയിലെത്തിച്ച് കാസ്മരോ ബ്രസീലിനായി ആദ്യ ഗോള്‍ കുറിച്ചു. ആദ്യ പകുതിയില്‍ 21ന്റെ ലീഡ് വഴങ്ങിയ ശേഷമാണ് ബ്രസീല്‍ സമനില പിടിച്ചത്.
എന്നാല്‍, ബ്രസീലിന്റെ ലീഡിന് അധിക ആയുസ് ഉണ്ടായിരുന്നില്ല. 25ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ കൊളംബിയ സമനില പിടിച്ചു. കളിയുടെ ഒന്നാം പകുതി തീരാന്‍ 11 മിനിട്ട് മാത്രം മികച്ചൊരു നീക്കത്തിലൂടെ കൊളംബിയ മല്‍സരത്തില്‍ ലീഡ് നേടി. 58ാം മിനിട്ടില്‍ കൊളംബിയന്‍ പ്രതിരോധം പിളര്‍ത്തി കുട്ടീഞ്ഞോ നല്കിയ ലോങ് പാസ് പിഴവുകളില്ലാതെ നെയ്മര്‍ വലയിലെത്തിച്ചു.കളിയുടെ രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്ത് ബ്രസീല്‍.
"
https://www.facebook.com/Malayalivartha