കേരളത്തില്‍ നിന്നുള്ള രണ്ട് താരങ്ങള്‍ സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിനായുള്ള ത്രിപുര ടീമില്‍ ഇടം നേടി
കേരളത്തില്‍ നിന്നുള്ള രണ്ട് താരങ്ങള്‍ സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിനായുള്ള ത്രിപുര ടീമില്‍ ഇടം നേടി. മലപ്പുറം സ്വദേശികളായ റുനു, ഫസലു എന്നിവരാണ് ത്രിപുര സംസ്ഥാന ടീമില്‍ എത്തിയിരിക്കുന്നത്. ഇരുവരും അവസാന കുറച്ചു കാലമായ ത്രിപുര ലീഗില്‍ ആയിരുന്നു കളിക്കുന്നത്.
കഴിഞ്ഞ കെ പി എല്ലില്‍ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റും സാറ്റിനായി ഫസലു നേടിയിരുന്നു. റുനു മുമ്പ് എം ഇ എസ് കോളേജ് വളാഞ്ചേരിയുടെ താരമായിരുന്നു. മലപ്പുറം താനൂര്‍ സ്വദേശിയായ ഫസലു മുമ്ബ് ഓസോണിലും സാറ്റ് തിരൂരിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ത്രിപുര ലീഗ് ടീമായ അഖേയ ചലോ സംഘ എഫ് സിക്കായി ഇരുവരും നടത്തിയ പ്രകടനമാണ് ഇരുവരെയും തിരഞ്ഞെടുക്കാന്‍ കാരണം.
https://www.facebook.com/Malayalivartha