സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യതാ റൗണ്ട് മത്സരങ്ങളുടെ വേദി മാറ്റി
കൊച്ചിയില്‍ നടത്താനിരുന്ന സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യതാ റൗണ്ട് മത്സരങ്ങളുടെ വേദി കോഴിക്കോട്ടേക്ക് മാറ്റി. നവംബര്‍ അഞ്ചിന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ദക്ഷിണ മേഖലയില്‍ യോഗ്യതക്കായി മത്സരിക്കുന്നത് കേരളം അടക്കം ഏഴ് ടീമുകളാണ്.
ഈ മാസം 14ന് കൊച്ചി മഹാരാജാസ് കോളജ് മൈതാനത്ത് മത്സരം തുടങ്ങാനായിരുന്നു കേരള ഫുട്ബോള്‍ അസോസിയേഷന് നേരത്തേ തീരുമാനിച്ചിരുന്നത്.
https://www.facebook.com/Malayalivartha