Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രസീലുകാരന്‍ ഡിഫന്‍ഡര്‍ ജെയ്‌റോ ഒരു മലയാളം വാക്ക് പഠിച്ചു, 'അടിപൊളി'!

01 NOVEMBER 2019 05:27 PM IST
മലയാളി വാര്‍ത്ത

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രസീലുകാരന്‍ ഡിഫന്‍ഡര്‍ ജെയ്‌റോ റോഡ്രിഗസ് കേരളത്തില്‍വന്നിട്ട് 2 മാസം തികയുന്നു. പഠിച്ചത് ഒരേയൊരു മലയാളം വാക്ക്. അടിപൊളി.

തേവര പാലക്കാപ്പിള്ളി കുടുംബാംഗം, ബ്രസീലിന്റെ മരുമകനായ കൊച്ചിക്കാരന്‍ ആനന്ദജ്യോതി താന്‍ സംവിധാനം ചെയ്ത 'ഉമ' എന്ന സിനിമ ബ്രസീലിലെ 28 നഗരങ്ങളില്‍ റിലീസ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള വിശേഷങ്ങള്‍ ജെയ്‌റോയുമായി പങ്കുവയ്ക്കാന്‍ എത്തിയതായിരുന്നു.

രണ്ടു പേരും പോര്‍ചുഗീസ് ഭാഷയില്‍ ചറുപിറാ സംസാരിച്ചുകൊണ്ടിരിക്കെ ജ്യോതിയാണു ചോദിച്ചത് മലയാള വാക്കുകള്‍ വല്ലതും പഠിച്ചോയെന്ന്. ഇല്ലെന്നു ജെയ്‌റോ. പഠിപ്പിച്ചുതരുമോ? അങ്ങനെയാണ് അടിപൊളി എന്ന വാക്കിലേക്ക് എത്തിയത്.

അര്‍ഥം പോര്‍ചുഗീസില്‍ത്തന്നെ വിശദീകരിച്ചുകൊടുത്തതോടെ ജെയ്‌റോ അതു വാക്യത്തില്‍ പ്രയോഗിച്ചു. ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് അടിപൊളി. കേരള അടിപൊളി. ഫസ്റ്റ് മാച്ച് അടിപൊളി. പിന്നീടു ടീം ക്യാംപായ മാരിയറ്റ് ഹോട്ടലിലെ ഭക്ഷണശാലയില്‍ വിഭവങ്ങള്‍ കണ്ടപ്പോള്‍ ജെയ്‌റോ പറഞ്ഞു: അടിപൊളി.

ബ്രസീലില്‍നിന്നുള്ള പത്രപ്രവര്‍ത്തക കരീന ബിനിയെ 2 പതിറ്റാണ്ടു മുന്‍പു ജീവിതസഖിയാക്കിയ ആനന്ദജ്യോതി ഊരമനയിലാണു താമസം. മക്കള്‍ 2 പേരും ബ്രസീലില്‍ വിദ്യാര്‍ഥികളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (7 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (20 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (29 minutes ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (44 minutes ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (47 minutes ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (57 minutes ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (59 minutes ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (1 hour ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (2 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (2 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends