Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം


ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

ക്രിസ്റ്റ്യാനോ പൊരുതി ജയം നേടി; പക്ഷേ യുവെന്റസ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്; എന്നാല്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ഇനി ഊഴം മെസിക്ക്

08 AUGUST 2020 04:31 PM IST
മലയാളി വാര്‍ത്ത

ഇരട്ടഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മിന്നിത്തിളങ്ങിയ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ജയിച്ചിട്ടും ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവെന്റസ് ചാംപ്യന്‍സ് ലീഗില്‍നിന്ന് പുറത്ത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് വിന്നേഴ്‌സ് മെഡല്‍ അഞ്ച് തവണ കഴുത്തിലണിഞ്ഞ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് യുവെന്റസിനൊപ്പം യൂറോപ്പ് കീഴടക്കാന്‍ ഇത്തവണയും സാധിച്ചില്ല. ഫ്രഞ്ച് ക്ലബ്ബ് ഒളിമ്പിക് ലിയോണിനോട് എവേ ഗോളില്‍ പരാജയപ്പെട്ട യുവെന്റസ് ക്വാര്‍ട്ടര്‍ കാണാതെ മടങ്ങി. അതോടെ, കോവിഡ് കാലത്ത് കാണികളില്ലാതെ നടക്കുന്ന ചാമ്പ്യന്‍സ് ലീഗിന്റെ ഗ്ലാമറിന് വീണ്ടും കോട്ടം തട്ടി. ഇതിഹാസ താരങ്ങളില്‍ ലയണല്‍ മെസി അവശേഷിക്കുന്നു.

ബാഴ്‌സലോണ ഇന്ന് നാപോളിയെ പ്രീക്വാര്‍ട്ടറിന്റെ രണ്ടാം ലെഗില്‍ നേരിടുന്നത് ഭയവും ജാഗ്രതയും നിലനിര്‍ത്തിക്കൊണ്ടാണ്. മെസി ഭാരങ്ങള്‍ ഒറ്റക്ക് ചുമലിലേറ്റുകയാണ്, ബാഴ്‌സ ആഭ്യന്തര പ്രശ്‌നങ്ങളുടെ കൂത്തമ്പലമായി മാറിയിരിക്കുന്നു. ആദ്യപാദം 11ന് സമനിലയായത് വഴി ബാഴ്‌സക്ക് എവേ ഗോളിന്റെ ആനുകൂല്യമുണ്ട്. എന്നാല്‍, കോച്ചും മെസിയും കളിക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ബാഴ്‌സയെ എവിടെ ചെന്നെത്തിക്കും എന്നറിയില്ല. മറ്റൊരു കളിയില്‍ രണ്ടാം പാദ പ്രീക്വാര്‍ട്ടറിലും തോറ്റ് റൊണാള്‍ഡോയുയെ മുന്‍ ക്ലബ് കൂടിയായ റയല്‍ മഡ്രിഡും പുറത്ത്. വ്യത്യസ്ത മത്സരഫലങ്ങളെങ്കിലും ഇരുപാദങ്ങളിലുമായി 'ഒരേ ഫല'വുമായി ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയും ഫ്രഞ്ച് ക്ലബ് ഒളിംപിക് ലയോണും ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പാദമാക്കി ചുരുക്കിയ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്കായി ഇരു ടീമുകളും ഇനി പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലേക്ക് പറക്കും. അവിടെ സിറ്റിക്ക് എതിരാളി ലയോണ്‍ തന്നെ.

ചാമ്പ്യന്‍സ് ലീഗില്‍ ലിയോണിനെതിരെ ഇരട്ട ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ യുവെന്റസിനായി സീസണില്‍ 37 ഗോളുകള്‍ നേടി ചരിത്രം സൃഷ്ടിച്ചു. ഒരു സീസണില്‍ യുവെന്റസിനായി കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി ക്രിസ്റ്റിയാനോ. 80 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് തകര്‍ന്നത്. 1933-34 സീസണില്‍ ക്ലബ്ബ് ഇതിഹാസം ഫെലിസെ ബോറെല്‍ നേടിയ 36 ഗോളുകളുടെ റെക്കോര്‍ഡാണ് കഴിഞ്ഞ രാത്രിയില്‍ ക്രിസ്റ്റിയാനോ പഴങ്കഥയാക്കിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അഞ്ചാം ഗോള്‍ നേടിയതോടെയാണ് ക്രിസ്റ്റിയാനോ യുവെയുടെ ചരിത്ര പുരുഷനായത്. ഇറ്റാലിയന്‍ സീരി എ ലീഗില്‍ 31 ഗോളുകളുമായി ടോപ് സ്‌കോറര്‍ ചാര്‍ട്ടില്‍ രണ്ടാംസ്ഥാനത്തെത്തിയ പോര്‍ച്ചുഗല്‍ താരം ഇറ്റാലിയന്‍ കപ്പില്‍ രണ്ട് ഗോളുകള്‍ നേടിയിരുന്നു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവെന്റസ് എന്നിങ്ങനെ മൂന്ന് ക്ലബ്ബുകള്‍ക്കായി ചാമ്പ്യന്‍സ് ലീഗ് കളിച്ചപ്പോഴും ക്രിസ്റ്റിയാനോ ഫ്രഞ്ച് ക്ലബ്ബ് ലിയോണിനെതിരെ സ്‌കോര്‍ ചെയ്തു. ഒരു ക്ലബ്ബിനെതിരെ വ്യത്യസ്ത മൂന്ന് ക്ലബ്ബുകള്‍ക്കൊപ്പം ഗോളടിച്ച മൂന്നാമത്തെ താരമായി ക്രിസ്റ്റ്യാനോ. യുവെന്റസിനെതിരെ മൂന്ന് ക്ലബ്ബുകള്‍ക്കൊപ്പം ഗോളടിച്ച ജോര്‍ഗ് ബട്, ബയേണ്‍ മ്യൂണിക്കിനെതിരെ മൂന്ന് ക്ലബ്ബുകള്‍ക്കൊപ്പം ഗോളടിച്ച റുഡ് വാന്‍ നിസ്റ്റല്‍ റൂയി എന്നിവരാണ് മുന്‍ഗാമികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (4 minutes ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (9 minutes ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (20 minutes ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (24 minutes ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (30 minutes ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (34 minutes ago)

എഞ്ചിനില്‍ തീ  (48 minutes ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (52 minutes ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (9 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (10 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (10 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (10 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (10 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (11 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (11 hours ago)

Malayali Vartha Recommends