യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ സ്വീഡിനെതിരെ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം
യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ സ്വീഡിനെതിരെ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. കോവിഡ് ബാധിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ പോര്‍ച്ചുഗല്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ജയിച്ചത്. പൂള് എയിലെ സി ഗ്രൂപ്പില്‍ ഫ്രാന്‍സിനെ മറികടന്നു ഒന്നാം സ്ഥാനത്തും പോര്‍ച്ചുഗല്‍ എത്തി. ഇരട്ടഗോള്‍ നേടിയ ലിവര്‍പൂള്‍ താരം ഡീഗോ ജോട്ടയാണ് പോര്‍ച്ചുഗലിന് വമ്ബന്‍ ജയം സമ്മാനിച്ചത്.
ഇരുപത്തിയൊന്നാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ നേടിയത്. ജോട്ടയുടെ പാസില്‍ നിന്നായിരുന്നു സില്‍വയുടെ ഗോള്‍. 44-ാം മിനിറ്റില്‍ ജോട്ടോ പോര്‍ച്ചുഗലിന്റെ ലീഡ് രണ്ടാക്കി. കാന്‍സലോ നല്കിയ ക്രോസില്‍ നിന്നായിരുന്നു ഗോള്‍.
"
https://www.facebook.com/Malayalivartha