ഇത്തരം ആരോപണങ്ങളില്‍ പ്രതികരിച്ച് മടുത്തു ; താന്‍ ദീര്‍ഘമായ യാത്ര കഴിഞ്ഞാണ് ഇപ്പോള്‍ ബാഴ്സലോണയില്‍ എത്തിയത്; ഇവിടെ വിമാനത്താവളത്തിലും തനിക്ക് മോശം അനുഭവമാണ് ഉണ്ടായത് ;പ്രതികരണവുമായി മെസ്സി
ബാഴ്സലോണ താരം ഗ്രീസ്മാന്റെ ഏജന്റ് നടത്തിയ പരാമര്‍ശങ്ങൾ ഏറെ വിവാദത്തിലേക്ക് നയിച്ചിരുന്നു. ഇപ്പോൾ പ്രതികരണവുമായി ലയണല്‍ മെസ്സി രംഗത്ത് വന്നിരിക്കുകയാണ് . ബാഴ്സലോണയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും തന്റെ പേരിലാണ് പരാതി എന്നും പരാതി കേട്ട് മടുത്തു എന്നും ലയണല്‍ മെസ്സി മാധ്യമങ്ങളോട് വ്യക്തമാക്കി. ഗ്രീസ്മന്റെ ഏജന്റ് മെസ്സിയെ വിമര്‍ശിച്ച് കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം പ്രസ്താവന അദ്ദേഹം ഇറക്കിയത്. മെസ്സിയുടെ ഭരണമാണ് ബാഴ്സലോണയില്‍ എന്ന് ഗ്രീസ്മാന്റെ ഏജന്റ് വ്യക്തമാക്കി.
മെസ്സിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നും ഗ്രീസ്മന് ബാഴ്സലോണയില്‍ വരുന്നത് മെസ്സിക്ക് താല്പര്യമുള്ള കാര്യമായിരുന്നില്ല എന്ന് ഗ്രീസ്മന്റെ ഏജന്റ് പറഞ്ഞു . എന്നാല്‍ തനിക്ക് ഇത്തരം ആരോപണങ്ങളില്‍ പ്രതികരിച്ച് മടുത്ത് എന്ന് മെസ്സി . താന്‍ ദീര്‍ഘമായ യാത്ര കഴിഞ്ഞാണ് ഇപ്പോള്‍ ബാഴ്സലോണയില്‍ എത്തിയത്. ഇവിടെ വിമാനത്താവളത്തിലും തനിക്ക് മോശം അനുഭവമാണ് ഉണ്ടായത് എന്നും മെസ്സി പറഞ്ഞു. മെസ്സിയെ ഒരു മണിക്കൂറോളം പരിശോധനയ്ക്കായി ഇന്ന് എയര്‍പ്പോട്ട് അധികൃതര്‍ തടഞ്ഞു വെച്ചിരുന്നു.
https://www.facebook.com/Malayalivartha