സ്പാനിഷ് ലാ ലിഗയില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്സലോണയ്ക്ക് പരാജയം
സ്പാനിഷ് ലാ ലിഗയില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്സലോണ ഒരു ഗോളിനു പരാജയപ്പെട്ടു. ആദ്യ പകുതിയുടെ അവസാന നിമിഷം യന്നിക്ക് കരാസ്കോ ആണ് അത്ലറ്റിക്കോയുടെ വിജയഗോള്‍ നേടിയത്. ബാഴ്സയുടെ ഗോള്‍കീപ്പര്‍ ടെര് സ്റ്റേഗന് പറ്റിയ ഒരു വലിയ അബദ്ധത്തില്‍ നിന്നാണ് അത്ലറ്റിക്കോയുടെ ഏകഗോള്‍ പിറന്നത്.
പെനാല്‍റ്റി ബോക്സും കടന്നു മൈതാനത്തിന്റെ മധ്യത്തിലേക്ക് വന്ന് പന്ത് പ്രതിരോധിക്കാന്‍ നോക്കിയതാണ് പാളിയത്. കരാസ്കോ സ്റ്റേഗനെ മറികടന്ന് ഒഴിഞ്ഞ് കിടന്ന ഗോള്‍ പോസ്റ്റില്‍ പന്ത് എത്തിച്ചു ജയത്തോടെ എട്ടു മത്സരങ്ങളില്‍ 20 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാമതെത്തി. പതിനൊന്നു പോയിന്റുള്ള ബാഴ്സലോണ നിലവില്‍ പത്താം സ്ഥാനത്താണ് ഉള്ളത്.
https://www.facebook.com/Malayalivartha