ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസജയം; ജംഷഡ്പൂര്‍ എഫ്സിയെ കേരളത്തിന്റെ മഞ്ഞപ്പട തോല്‍പ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസജയം. ആവേശം അവസാന മിനിറ്റ് വരെ നീണ്ട മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജംഷഡ്പൂര്‍ എഫ്സിയെ കേരളത്തിന്റെ മഞ്ഞപ്പട തോല്‍പ്പിച്ചത്. തുടര്‍ച്ചയായ രണ്ട് തോല്‍വിക്ക് ശേഷമാണ് ഐഎസ്എല്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ജയിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിനായി കോസ്റ്റ നമോയിനേസു, ജോര്‍ദാന്‍ മുറെ, ലാല്റൗത്താര എന്നിവരാണ് ഗോള്‍ നേടിയത്. ജംഷഡ്പൂരിനായി നെരിഞ്ചുസ് വാല്‍സ്കിസ് ഇരട്ട ഗോള്‍ നേടി.
https://www.facebook.com/Malayalivartha