ദേശീയ യൂത്ത് അത്ലറ്റിക് മീറ്റില്‍ കേരളത്തിന് ഇത്തവണയും രണ്ടാം സ്ഥാനം
ദേശീയ യൂത്ത് അത്ലറ്റിക് മീറ്റില്‍ കേരളത്തിന് ഇത്തവണയും രണ്ടാം സ്ഥാനം മാത്രം. 165 പോയിന്റുമായി ഹരിയാന കിരീടം നിലനിര്‍ത്തി. ആദ്യ രണ്ട് ദിനങ്ങളിലെ നിരാശപെടുത്തുന്ന പ്രകടനത്തിന് ശേഷം അവസാന ദിനങ്ങളില്‍ പുറത്തെടുത്ത കുതിപ്പാണ് കേരളത്തെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്.
150 പോയിന്റുമായാണ് കേരളം രണ്ടാം സ്ഥാനം നേടിയത്. 111 പോയിന്റുമായി ഉത്തര്‍പ്രദേശ് മൂന്നാമതെത്തി.കഴിഞ്ഞ തവണയും കേരളം രണ്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍ അന്നത്തെക്കാള്‍ കൂടുതല്‍ മെഡല്‍ കൊയ്താണ് ഇക്കുറി രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്.
പെണ്കരുത്തിലായിരുന്നു ഇത്തവണയും കേരളത്തിന്റെ കുതിപ്പ്. 102 പോയിന്റുകളാണ് പെണ്‍പട കേരളത്തിനു സമ്മാനിച്ചത്. ഇതിലൂടെ പെണ്‍കുട്ടികളുടെ വിഭാഗം കിരീടവും കേരളം സ്വന്തമാക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 48 പോയിന്റുമായി മൂന്നാമത് എത്താനേ കേരളത്തിനായുള്ളു.
https://www.facebook.com/Malayalivartha