ലോക ബാഡ്മിന്റണ്‍ ചാന്പ്യന്ഷിപ്പില് ഇന്ത്യയുടെ കെ. ശ്രീകാന്ത് മൂന്നാം റൗണ്ടില്‍
ലോക ബാഡ്മിന്റണ്‍ ചാന്പ്യന്ഷിപ്പില് ഇന്ത്യയുടെ കെ. ശ്രീകാന്ത് മൂന്നാം റൗണ്ടില്‍. സ്പെയിന്റെ പാബ്ലോ അബിയാനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം അനായാസം നേടിയ ശ്രീകാന്തിന് രണ്ടാം ഗെയിമില്‍ കാലിടറിയിരുന്നു. മൂന്നാം ഗെയിമില്‍ പാബ്ലോയെ 2114 പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് മൂന്നാം റൗണ്ട് ഉറപ്പിച്ചത്. ലോക അഞ്ചാം നന്പറായ ഇന്ത്യന്‍ താരത്തിന്റെ ജയം 2115, 1221, 2114 എന്ന സ്കോറിനായിരുന്നു.
മൂന്നാം റൗണ്ടില്‍ മലേഷ്യയുടെ ഡാരണ്‍ ലിയുവിനെയാണ് ശ്രീകാന്ത് നേരിടുന്നത്. ആദ്യ റൗണ്ടില്‍ ശ്രീകാന്ത് അയര്‍ലന്‍ഡിന്റെ നാത് എന്ഗൂയിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു കീഴടക്കിയാണ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്.
https://www.facebook.com/Malayalivartha