സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് കിരീടം
15 പെണ്‍കുട്ടികളുടെ സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെയാണ് തോല്‍പ്പിച്ചത് (10). കളിയുടെ 67ാം മിനിറ്റില്‍ സുനിത മുണ്ടയാണ് നിര്‍ണായക ഗോള്‍ നേടിയത്. കളിയുടെ തുടക്കം മുതല്‍ ഇന്ത്യന്‍ ടീം കടുത്ത ആക്രമണം അഴിച്ചുവിട്ടു. രണ്ടാം മിനിറ്റില്‍ അവിക സിങ്ങിന്റെ ഫ്രീക്കിക്ക് ബാറിലിടിച്ചു മടങ്ങി. തൊട്ടുപിന്നാലെ സുനിത മുണ്ടയുടെ ഏകാംഗമുന്നേറ്റത്തിന് എതിര്‍ഗോളിയെ കീഴടക്കാനായില്ല. ക്രിറ്റിന ദേവിയുടെ വിങ്ങുകളിലൂടെയുള്ള മുന്നേറ്റവും ബംഗ്ലാദേശിന് തലവേദനയായി.
67ാം മിനിറ്റില്‍ വിധിനിര്‍ണയിച്ച ഗോള്‍ വന്നു. ലൈന്ഡ കോമിന്റെ ക്രോസില്‍ നിന്നായിരുന്നു സുനിതയുടെ ഗോള്‍. സെമിയില്‍ നേപ്പാളിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സെമിയിലെ ഇന്ത്യയുടെ വിജയം.
ഗ്രൂപ്പില്‍ ആതിഥേയരായ ഭൂട്ടാനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലേക്ക് എത്തിയത്. കഴിഞ്ഞ അണ്ടര്‍ 15 പെണ്‍കുട്ടികളുടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍ തോറ്റിരുന്നു.
https://www.facebook.com/Malayalivartha