ഓണത്തിളക്കം ഏഷ്യന്‍ ഗെയിംസിലും : മലയാളി താരം ദീപിക പള്ളിക്കല്ലിന് വെങ്കലം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് നിറമേകി മറ്റൊരു മെഡല്‍ നേട്ടം കൂടി. വനിതകളുടെ സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ വെങ്കല മെഡല്‍ നേടി. ഇന്ന് നടന്ന മത്സരത്തില്‍ മലേഷ്യയുടെ നിക്കോള്‍ ആന്‍ ഡേവിഡിനോട് 0-3ന് പരാജയപ്പെട്ടതോടെയാണ് ദീപികയുടെ മെഡല്‍ വെങ്കലത്തില്‍ ഒതുങ്ങിയത്.
അതേസമയം. വനിതകളുടെ ബാഡ്മിന്റണില്‍ ഇന്തോനേഷ്യയുടെ ഫിട്രിയാനിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഇടം നേടി സ്കോര്‍ (21-6, 21-14). വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യയുടെ പുതിയ വിസ്‌മയ താരം ഹിമ ദാസിനും ആദ്യ മത്സരം ഇന്നാണ്. വൈകിട്ട് ആറിനാണ് ഹിമ ഹീറ്റ്സിനിറങ്ങുന്നത്. ഇതേയിനത്തില്‍ നിര്‍മ്മല മൂന്നാമത്തെ ഹീറ്റ്സില്‍ മത്സരിക്കും. വനിതകളുടെ 100 മീറ്റര്‍ ഹീറ്റ്സില്‍ ദ്യുതി ചന്ദും പുരുഷന്മാരുടെ ലോംഗ് ജമ്ബില്‍ ശ്രീശങ്കറും ഇന്ന് യോഗ്യതാ റൗണ്ടിലിറങ്ങുന്നുണ്ട്. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മലയാളി താരം മുഹമ്മദ് അനസ്, ആരോക്യ രാജീവ് എന്നിവരും 400 മീറ്റര്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























