ഏഷ്യന്‍ ഗെയിംസ്; 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസിനും ഹിമ ദാസിനും വെള്ളി

ഏഷ്യന്‍ ഗെയിംസ് 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസിന് വെള്ളി. ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് പുരുഷ വിഭാഗത്തില്‍ ഇന്ത്യക്ക് വെള്ളി ലഭിക്കുന്നത്.ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും വെള്ളിത്തിളക്കം സമ്മാനിച്ച് പുരുഷവിഭാഗത്തില്‍ മലയാളി താരം മുഹമ്മദ് അനസും വനിതകളില്‍ പതിനെട്ടുകാരി ഹിമ ദാസും. 400 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയാണ് ഇവര്‍ രാജ്യത്തിന്റെ അഭിമാന താരങ്ങളായത്.
400 മീറ്റര്‍ 50.79 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് ഹിമയുടെ മെഡല്‍ നേട്ടം. അതേസമയം, 45.69 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് അനസ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ഇതേ ഇനത്തില്‍ മല്‍സരിച്ച മറ്റൊരു ഇന്ത്യ താരം ആരോക്യ രാജീവ് 45.84 സെക്കന്‍ഡില്‍ ഓടിയെത്തി നാലാമതായി. വനിതാ വിഭാഗത്തില്‍ ഹിമയ്‌ക്കൊപ്പം ഓടിയ മറ്റൊരു ഇന്ത്യന്‍ താരം നിര്‍മല ഷിയറനും 52.96 സെക്കന്‍ഡില്‍ മല്‍സരം പൂര്‍ത്തിയാക്കി നാലാമതായി. ഇതോടെ, ഏഴു സ്വര്‍ണവും ഒന്‍പതു വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് 33 മെഡലുകളായി.
https://www.facebook.com/Malayalivartha























