ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ബാഡ്മിന്റണ്‍ സെമിഫൈനലില്‍ തോറ്റ ഇന്ത്യയുടെ സൈനയ്ക്ക് വെങ്കല മെഡല്‍

ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ബാഡ്മിന്റണ്‍ സെമിഫൈനലില്‍ തോറ്റ ഇന്ത്യയുടെ സൈനയ്ക്ക് വെങ്കല മെഡല്‍. സെമിയില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നന്പര്‍ താരം തായ് സൂ യിംഗ് 2117,? 2114 എന്ന നേരിട്ടുള്ള സ്‌കോറിനാണ് സൈനയെ പരാജയപ്പെടുത്തിയത്. ബാഡ്മിന്റന്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്.
അതേസമയം, മറ്റൊരു വനിതാ താരം പി.വി.സിന്ധുവും സെമിയിലെത്തി മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























